ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭ കടന്ന് മുന്നോട്ട്
വാഷിങ്ടണ്‍: മുതിര്‍ന്ന ഡെമോക്രാറ്റ് നേതാവും യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളിയാവാൻ സാധ്യതയുമുള്ള ജോ ബൈഡനെതിരെ അന്വേഷണം നടത്താന്‍ യുക്രൈന്‍ പ്രസിഡന്റിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ ചൊല്ലി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭ പാസാക്കി. പ്രതിപക്ഷ പാർട്ടിയായ ഡമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള സഭയിൽ 175 നെതിരെ 225 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ഇംപീച്ച്‌മെന്റ് നടപടികള്‍ ഇനി ഭരണകക്ഷിയായ റിപബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റിലേക്ക് നീങ്ങും. സെനറ്റിൽ പ്രമേയം പരാജയപ്പെടാനാണ് സാധ്യത. അതേസമയം ജന പ്രതിനിധി സഭയിൽ ഇംപീച്ച്മെന്റ് പ്രമേയം പാസ്സായതിനു തുടർന്ന് കടുത്ത വിമർശനവുമായി ട്രംപ് രംഗത്തെത്തി. ഇംപീച്ച്മെന്റ് പ്രമേയം അട്ടിമറി ശ്രമമാണെന്നാണ് ട്രംപ് വാദിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter