അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: അഷ്റഫ് ഗനിക്ക് വീണ്ടും വിജയം
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ അഷ്റഫ് ഗനിക്ക് രണ്ടാം തവണയും വിജയം. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 28ന് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം അഞ്ചുമാസങ്ങള്‍ക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തു വിടുന്നത്. 50.64 ശതമാനം വോട്ടാണ് ഗനി വിജയമുറപ്പിച്ചിരിക്കുന്നത്. പ്രധാന എതിരാളിയായ അബ്ദുള്ള അബ്ദുള്ള 39.52 ശതമാനം വോട്ടും നേടി. യു.എസ് - താലിബാന്‍ സമാധാന കരാറില്‍ നേരിട്ട കാലതാമസവും വോട്ടില്‍ കൃത‌ൃമം കാട്ടിയെന്നുള്ള അബ്ദുള്ളയുടെ ആരോപണവുമാണ് തിരഞ്ഞെടുപ്പ് ഫലം ഇത്ര വൈകിപ്പിച്ചത് എന്നാല്‍, ഗനിക്ക് അനുകൂലമായി ഫലം പുറത്തുവിടുന്നതിനായാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കാലതാമസം സൃഷ്ടിക്കുന്നതെന്നായിരുന്നു അബ്ദുള്ളയുടെ ആരോപണം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter