പെഹ് ലു ഖാൻ കൊലപാതകം: പ്രതികളെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയിൽ രാജസ്ഥാൻ സർക്കാരിന്റെ ഹർജി
- Web desk
- Oct 19, 2019 - 18:02
- Updated: Oct 20, 2019 - 04:02
ജയ്പൂര്‍: പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനിലെ അൽവാറിൽ പെഹ് ലു ഖാന്‍ എന്ന കർഷകനെ തല്ലി കൊന്ന പ്രതികളെ വെറുതെ വിട്ടതിനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ കോടതിയില്‍ ഹര്‍ജി നല്‍കി. 2017 ഏപ്രിലിലാണ് ആള്‍ക്കൂട്ടം പശുക്കടത്ത് ആരോപിച്ച് പെഹ്ലു ഖാനെ ആക്രമിച്ചത്. ആക്രമണത്തിന്റെ മൂന്ന് ദിവസങ്ങൾക്ക് ശേഷം ഇദ്ദേഹം കൊല്ലപ്പെട്ടു. സംഭവത്തില്‍ കേസെടുത്ത പൊലീസ് ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. പെഹ്‍ലു ഖാനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്തുവന്നിട്ടും സംശയത്തിന്‍റെ ആനുകൂല്യം നല്‍കി പ്രതികളെ
ആല്‍വാര്‍ കോടതി വെറുതെ വിടുകയായിരുന്നു. കൃത്യമായ തെളിവുകളുള്ള ഈ
കേസ് വീണ്ടും അന്വേഷിക്കണമെന്നും അതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നുമാണ് ഹര്‍ജിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment