മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു
ന്യൂഡൽഹി: ആർട്ടിക്കിൾ 370 വീണ്ടെടുക്കാൻ പുതിയ രാഷ്ട്രീയ സഖ്യം രൂപീകരിച്ചതിന് പിന്നാലെ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിൽ കടുത്ത വിമർശനവുമായി നാഷണല്‍ കോണ്‍​ഫറന്‍സ് പാര്‍ട്ടി. ജമ്മുകശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനില്‍ ക്രമക്കേടുകളുണ്ടെന്ന് ആരോപിച്ചാണ് ഇ.ഡി ചോദ്യം ചെയ്യുന്നത്. 2018ല്‍ സി.ബി.ഐ ഫാറൂഖ് അബ്​ദുല്ലക്കും നാഷണല്‍ കോണ്‍ഫറന്‍സ് എം.പിക്കും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ 43.69 കോടിയുടെ ക്രമക്കേട് നടത്തിയെന്നാരോപിച്ച്‌ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തിരുന്നു. അതിന്‍റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ ചോദ്യം ചെയ്യല്‍.

​ മറ്റ് പ്രതിപക്ഷ പാർട്ടികളെ‍ ചേർത്ത് സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇ.‍ഡിയുടെ കത്ത് വരുന്നതെന്നും അത് രാഷ്ട്രീയ പകപോക്കല്‍ വ്യക്തമാക്കുന്നുവെന്നും നാഷണല്‍ കോണ്‍​ഫറന്‍സ് പ്രതിനിധി പറഞ്ഞു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി തിരിച്ചു‌കൊണ്ടുവരാന്‍ പ്രധാന പാര്‍ട്ടികളെല്ലാം ഒപ്പുവെച്ച രേഖയാണ് ​ഗുപ്കാര്‍ കരാര്‍. ''ഇത് ഞങ്ങള്‍ പ്രതീക്ഷിച്ചതാണ്, കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയത്തിനായി ഉപയോ​ഗിക്കുകയാണ്. ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയത്തെ എതിര്‍ക്കുന്നവര്‍ നേരിടുന്ന വിലയാണിത്. ഇത് ഭരണകൂട വേട്ടയല്ലാതെ മറ്റൊന്നുമല്ല'', പാര്‍ട്ടി പ്രതിനിധി പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter