നാം മുസ്‌ലിംകള്‍ മുസ്‌ലിമായിത്തന്നെ ജീവിക്കണം
എല്ലാവരും തിരക്കിലാണ്. എല്‍.കെ.ജിയില്‍ പഠിക്കുന്ന കുട്ടി മുതല്‍ മുതുമുത്തപ്പന്മാരായി നടക്കുന്നവര്‍ വരെ വന്‍തിരക്കിലാണ്. ഒരാള്‍ക്ക് ഇന്ന് 24 മണിക്കൂര്‍ തികയാതെ വരുന്നു. ഇസ്‌ലാം മതം എല്ലാത്തിനും ഓരോ നിയമങ്ങളും കാര്യങ്ങളും വച്ചിട്ടുണ്ട്. രാവിലെ ഉണര്‍ന്നതു മുതല്‍ രാത്രി കിടക്കുന്നത് വരെ സകല കാര്യങ്ങള്‍ക്കും ഇസ്‌ലാം ഒരു പരിധി വച്ചിട്ടുണ്ട്. ജീവിതത്തിന്റെ പിരിമുറുക്കങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ഇസ്‌ലാമിക നിയമമനുസരിച്ച് ജീവിതം നീക്കിയാല്‍ മതി. അതുപോലെ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതോടുകൂടി സന്തോഷം കൈവരികയും ചെയ്യും. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഈ ലോകത്ത് അവനായിരിക്കണം ആദ്യമായി ഉണരേണ്ടത്. ഒരിക്കല്‍ പ്രവാചകര്‍(സ്വ) പറയുകയുണ്ടായി: ''രാത്രിയുടെ ആദ്യ ഭാഗമാവുമ്പോള്‍ ആകാശത്തു നിന്നും വിളിച്ചു പറയുന്നവന്‍ വിളിച്ചുപറയും: ആരാധിക്കുന്നവരേ, എഴുന്നേല്‍ക്കുന്നില്ലേ?'' അപ്പോള്‍ കുറച്ചുപേര്‍ എഴുന്നേറ്റ് രാത്രിയുടെ പകുതി വരെ ആരാധിക്കും. പിന്നീട് രാത്രിയുടെ മധ്യഭാഗത്ത് വിളിച്ചുപറയുന്നവര്‍ വിളിച്ചു പറയും: ''അല്ലയോ,'' നാഥനെ അനുസരിക്കുന്നവര്‍ എഴുന്നേല്‍ക്കുന്നില്ലേ? അപ്പോള്‍ അവര്‍ എഴുന്നേറ്റ് അത്താഴം വരെ ആരാധിക്കും. അത്താഴ സമയമായാല്‍  വിളിച്ചുപറയുന്നവര്‍ പറയും: ''പാപമോചനത്തേ തേടുന്നവരേ, എഴുന്നേല്‍ക്കുന്നില്ലേ. അപ്പോള്‍ അവര്‍ എഴുന്നേറ്റ് പാപമോചനത്തെ തേടും.'' പ്രഭാതം ഉദിച്ചാല്‍ വിളിച്ചു പറയുന്നവര്‍ വിളിച്ചു പറയും: അശ്രദ്ധരേ നിങ്ങള്‍ എഴുന്നേല്‍ക്കുന്നില്ലേ. അപ്പോള്‍ അവര്‍ തങ്ങളുടെ വിരിപ്പുകളില്‍നിന്നും മരിച്ചവര്‍ ഖബറില്‍ നിന്നും എഴുന്നേല്‍ക്കുന്നതു പോലെ എഴുന്നേറ്റുപോകും. ഇതില്‍ അവസാനം പറയപ്പെട്ട ഗ്രൂപ്പില്‍ ആവാതിരിക്കാന്‍ ശ്രമിക്കണം. കാരണം, സുബ്ഹിക്ക് ശേഷം കിടന്നുറങ്ങുന്നവര്‍ക്ക് ദുര്‍ഭാഗ്യം വരാന്‍ സാധ്യതയുണ്ടെന്ന് മഹാന്മാര്‍ പല കിതാബുകളിലും പറഞ്ഞുകാണുന്നു. ലുഖ്മാന്‍(റ) തന്റെ മകനു നല്‍കുന്ന ഉപദേശത്തില്‍ പറയുന്ന ഒന്നാണ്  ഇത്. എന്റെ കുഞ്ഞുമകനെ ഒരിക്കലും ഒരു പൂവന്‍കോഴി നിന്നെക്കാള്‍ ബുദ്ധിമാനാവരുത്. അത് അത്താഴസമയത്ത് കൂവി വിളിക്കുമ്പോള്‍ നീ ഉറങ്ങുന്നവനാവരുത്. ഒരു കവി പ്രാവുകള്‍ തന്നെക്കാള്‍ മുമ്പ് എഴുന്നേല്‍ക്കുന്നതില്‍ ഖേദത്തോടെ പറയുകയാണ്: ''രാത്രി  പ്രാവുകള്‍ മരക്കൊമ്പില്‍ ഇരുന്ന് കരയുമ്പോള്‍ ഞാന്‍ ഉറങ്ങുകയായിരുന്നു. അല്ലാഹുവിന്റെ ഗേഹമാണേ സത്യം! ഞാന്‍ കളവു പറഞ്ഞിരിക്കുന്നു. കാരണം, ഞാന്‍ ഇലാഹീ സ്‌നേഹിയാണെങ്കില്‍ ഒരിക്കലും കരയുന്ന കാര്യത്തില്‍ എന്നെക്കാള്‍ പ്രാവ് മുന്‍കടക്കുമായിരുന്നില്ല. ഞാന്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നവനാണ് എന്ന് വാദിക്കുന്നു. പക്ഷേ, മൃഗങ്ങള്‍ നാഥനെ പേടിച്ചു കരയുമ്പോള്‍ ഞാന്‍ കരയുന്നുമില്ല.'' ഒരിക്കല്‍ റസൂല്‍(സ) പറഞ്ഞു: ''ഉറങ്ങുന്ന സമയത്ത് മനുഷ്യനു മേല്‍ പിശാച് മൂന്നു കെട്ട് കെട്ടും. ഉണരുന്ന സമയത്ത് അവന്‍ അല്ലാഹുവിനെ ഓര്‍ത്താല്‍ ഒരു കെട്ട് അഴിഞ്ഞുപോകും. വുളൂഅ് ചെയ്താല്‍ രണ്ടാമത്തെ കെട്ടും സുബ്ഹി നിസ്‌കരിച്ചാല്‍ മൂന്നാമത്തെ കെട്ടും കഴിഞ്ഞു അവന്‍ സ്വതന്ത്രനാവും. ഇതു മൂന്നും ചെയ്തില്ലങ്കില്‍ അവന്റെ മേല്‍ പിശാച് ആധിപത്യം ചെലുത്തും.'' സ്‌നേഹം എന്താണ് എന്നു പഠിച്ചാല്‍ പോരാ സ്‌നേഹിക്കാനും പഠിക്കണം. സ്‌നേഹം എന്നാല്‍ എന്താണ് എന്നു ചോദിച്ചാല്‍ ഞൊടിയിടയില്‍ എല്ലാവര്‍ക്കും അതിന്റെ ഉത്തരം കിട്ടും. സ്‌നേഹം എന്നാല്‍  വ്യക്തികളെ പരസ്പരം ആകര്‍ഷിക്കുന്ന ഒരു പ്രത്യേക തരം ശക്തിയാണ്. ഒരാളുടെ മനസ്സില്‍ മറ്റൊരാളോട് സ്‌നേഹം തോന്നിക്കഴിഞ്ഞാല്‍ ഒരിക്കലും അത് മാറ്റിയെടുക്കാന്‍ കഴിയില്ല എന്നു മാത്രമല്ല ഇശ്ഖ് എന്താണ് എന്ന് അയാള്‍ക്ക് ശരിക്കും മനസ്സിലാകും. ഒരാള്‍ പ്രവാചകനെ ആഗ്രഹിക്കുകയും അവിടുത്തെ കരസ്ഥമാക്കുകയും ചെയ്താല്‍ പിന്നെ അയാളുടെ മുഴുവന്‍ സമയവും പ്രവാചകനു വേണ്ടി നീക്കിവക്കും. അയാളുടെ സമ്പത്തും കുടുംബവും അതിനുവേണ്ടി ചെലവഴിക്കും. അയാള്‍ കാണുന്ന ലോകത്ത് മുഴുവനും പ്രവാചകനായിരിക്കും. അയാള്‍ക്കു പിന്നെ പ്രവാചകനെ പിരിയുന്നതിലായിരിക്കും വ്യസനവും വേദനയും. ഒരുനേരം പ്രവാചകനെ കാണാനായില്ലെങ്കില്‍ അയാളില്‍ ഉണ്ടാകുന്ന ദുഃഖം കണ്ടറിയാനാവാത്ത വിധമുള്ളതായിരിക്കും. ത്യാഗവും ക്ഷമയും എളിമയുമുള്ള സ്‌നേഹമാണ് യഥാര്‍ത്ഥ മനഃശാന്തിയുള്ള സ്‌നേഹം. കാരണം, ആ  സ്‌നേഹത്തിലൂടെയാണ് യഥാര്‍ത്ഥ സ്‌നേഹം വളരുക. അത്തരം സ്‌നേഹത്തിനു പ്രത്യേക ആനന്ദവും ആശ്വാസവുമായിരിക്കും. സ്‌നേഹം പുറത്തു കാട്ടി പക ഉള്ളില്‍ വച്ച് നടക്കുന്നവരാണ് ഇന്നു കാലത്തെ ഏറ്റവും വലിയ ഫിത്‌ന. കാരണം, സ്‌നേഹം പുറത്തുകാട്ടി അയാള്‍ രഹസ്യം മുഴുവനും എങ്ങനെയെങ്കിലും അറിയും. ശേഷം തനിക്ക് വല്ലതും കിട്ടുന്ന സാഹചര്യം വന്നാല്‍ ഈ അറിഞ്ഞ കാര്യങ്ങള്‍ വള്ളിപുള്ളി വിടാതെ അവിടെ പറയും. അതോടെ അവര്‍ക്കിടയില്‍ ഇതുവരെ തോന്നാത്ത ദേഷ്യം ഉണ്ടാകും. ഇത്തരം ദേഷ്യങ്ങള്‍ കലഹങ്ങളുടെയും വിദ്വേഷത്തിന്റെയും പ്രതീകമായി ഉള്ളില്‍ കയറി കഠാരയുടെയും കൊലപാതകത്തിന്റെയും രൂപം പ്രാപിച്ച് പുറത്തേക്ക് വരുന്നു. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിനെ കണ്ടാല്‍ പോലും ഇന്ന് സലാം ചൊല്ലാതെ അവര്‍ക്കിടയിലെ സാഹോദര്യത്തിനു വിള്ളല്‍ വരുത്തുകയാണ് ചെയ്യുന്നത്. യാത്രയിലാവുമ്പോഴും അടുത്തുള്ളവന്‍ അമുസ് ലിമാണ് എന്ന് കരുതി അവന്റെ അടുത്ത് നിന്നും പരമാവധി അകന്ന് നില്‍ക്കാനായിരുന്നില്ല പ്രവാചക പൂങ്കവര്‍ പഠിപ്പിച്ചുതന്നത്. മറിച്ച്, അവരോട് നല്ലനിലയില്‍ സഹവര്‍ത്തിക്കാനാണ് പ്രവാചകര്‍ നമുക്ക് സന്ദേശം തരുന്നത്. അയല്‍വാസി ഒരു അമുസ്‌ലിമാണങ്കില്‍ പോലും അവനെ ബുദ്ധിമുട്ടിക്കുന്നവര്‍ക്ക് ശിക്ഷയുണ്ടെന്നാണ് പ്രവാചകര്‍ പഠിപ്പിക്കുന്നത്. രാത്രി ഖുര്‍ആന്‍ പാരായണം ചെയ്തിരുന്ന കാലത്ത് മുസ്‌ലിങ്ങള്‍ക്ക് വിജയം മാത്രമായിരുന്നു കൂടെയുണ്ടായിരുന്നത്. എന്നാല്‍, പാശ്ചാത്യ ഉപകരണങ്ങള്‍ വീട്ടിലേക്ക് കടന്നുവന്നത് മുതല്‍ മുസ്‌ലിങ്ങള്‍ക്ക് തങ്ങളുടെ പ്രതാപം നഷ്ടപ്പെട്ടു വെന്നല്ല സകല മേഖലകളിലും തോല്‍വിയും സംഭവിച്ചുതുടങ്ങി. ഒരിക്കല്‍ പ്രവാചകര്‍ പറയുകയുണ്ടായി: മുഅ്മിനുകള്‍ക്ക് നന്മ എത്തിക്കുന്നതും അവരുടെ ഹൃദയത്തില്‍ സന്തോഷമുണ്ടാക്കുന്നതും അവരുടെ നല്ല പ്രവര്‍ത്തനങ്ങളെ എളുപ്പമാവുന്ന കാര്യത്തിലും ജോലിയാവുക. ഇതിനൊന്നിനും കഴിയുന്നില്ലെങ്കില്‍ നിനക്കോ നിന്റെ കുടുംബത്തിനോ വേണ്ടി അദ്ധ്വാനത്തില്‍ മുഴുകുക. മുസ്‌ലിങ്ങളെ നീ നിന്റെ നാവില്‍നിന്നും കരങ്ങളില്‍നിന്നും നിര്‍ഭയനാക്കുകയും സംരക്ഷിക്കുകയും വേണം. മുസ്‌ലിങ്ങള്‍ പരസ്പരം കടിച്ചുകീറിക്കൊണ്ടിരിക്കുന്നു. പിതാവ് മരിച്ചാല്‍ അനന്തരാവകാശത്തിന്റെ പേരില്‍ വെട്ടിക്കൊലപ്പെടുത്തുകയും ജാഹിലിയ്യാ കാലത്ത് നടന്നതു പോലെ അടിച്ചമര്‍ത്തുകയോ ജീവനോടെ കുഴിച്ചു മൂടുകയോ ചെയ്യുന്നു. ഒരു പരിപൂര്‍ണ വിശ്വാസിക്ക് ഇത്തരം കാര്യങ്ങള്‍ ആലോചിക്കാന്‍ പോലുമാവില്ല. ഖുര്‍ആനിലൂടെ അല്ലാഹു പറയുന്നു: ''നിങ്ങള്‍ പരസ്പരം ഐക്യത്തിലും സമാധാനത്തിലും കഴിയണം ഒരിക്കലും ഭിന്നുക്കരുത്.'' ഒരുപാട് ജോലികള്‍ ചെയ്ത കരങ്ങളില്‍ നീരു വന്നപ്പോള്‍ ഫാത്വിമ(റ) ഒരു അടിമയെ ആവശ്യപ്പെട്ടുകൊണ്ട് റസൂലിന്റെ അടുക്കലേക്ക് അലിയാരെ അയച്ചു. പ്രവാചകര്‍ പറഞ്ഞു: ഇതു മുഴുവന്‍ പാവപ്പെട്ടവര്‍ക്ക് കരുതി വച്ചതാണ്. ഈ മറുപടി കേട്ടപ്പോള്‍ വിഷമിച്ചുകൊണ്ട് അലിയാര്‍ തങ്ങളും മടങ്ങിപ്പോയി.  രാത്രിയായപ്പോള്‍ അലിയാരെ മടക്കിയയച്ചതില്‍ പ്രവാചകര്‍ ദുഃഖിച്ചു. അപ്പോള്‍ ഫാത്തിമയുടെ അടുത്തേക്കെന്നു പറഞ്ഞുകൊണ്ട് വീട്ടിലേക്കു പോയി. അപ്പോള്‍ അവര്‍ കിടക്കാന്‍ വേണ്ടി കട്ടിലിലേക്ക് അണഞ്ഞിരുന്നു. നബിയെ കണ്ടപ്പോള്‍ രണ്ടാളും എഴുന്നേല്‍ക്കാന്‍ ഭാവിച്ചു. പക്ഷേ  അവിടെതന്നെ കിടക്കാന്‍ നബി(സ്വ) പറഞ്ഞു കൊണ്ട് നബി(സ്വ) പറഞ്ഞു: ''മക്കളേ, നിങ്ങള്‍ക്ക് അടിമകളെക്കാള്‍ നല്ല ഒരു കാര്യം ഞാന്‍ പറഞ്ഞു തരാം: രാത്രിയില്‍ കിടക്കാന്‍ പോകുമ്പോള്‍ 33 തവണ സുബഹാനല്ലാ അല്‍ഹംദുലില്ലാ അല്ലാഹു അക്ബര്‍ എന്ന് ചൊല്ലി കിടക്കേണ്ടന്നതാണ്. ഒന്ന് മനസ്സു വച്ചാല്‍ കിട്ടാവുന്നതേയുള്ളൂ പ്രവാചകര്‍ക്ക്. എന്നാല്‍, ഈ ദുന്‍യാവ് ശാശ്വത മല്ലെന്ന പൂര്‍ണ വിശ്വാസമാണ് പ്രവാചകര്‍ക്ക് അങ്ങനെ ചെയ്യാനുള്ള പ്രേരകം. എത്രത്തോളം സുഖാഢംബരത്തോടെയാണോ ജീവിക്കുന്നത് അത്രത്തോളം കഠിന വേദനയായിരിക്കും മരണത്തിന്. ഒരിക്കല്‍ ഈസാ നബി(അ) കടല്‍ തീരത്തുകൂടെ അനുയായികളുമായി നടന്നുപോവുകയായിരുന്നു. അപ്പോള്‍ രണ്ടു കണ്ണും കാലും കൈയ്യും ഇല്ലാത്ത ഒരാള്‍ അല്ലാഹു വിനെ സ്തുതിച്ചുകൊണ്ടിരിക്കുന്നു. അപ്പോള്‍ ഈസാ നബി(അ) അയാളോട് ചോദിച്ചു: ''ഓ മനുഷ്യാ... നീ എന്തിനാണ് ഇങ്ങനെ സ്തുതിച്ചുകൊണ്ടിരിക്കുന്നത്?  നിനക്ക് ജീവിതത്തില്‍ കഷ്ടപ്പാടൊന്നുമല്ലാതെ തന്നിട്ടില്ലല്ലോ..?'' അപ്പോള്‍ അയാള്‍ പറഞ്ഞു: ''ഏയ് നിങ്ങള്‍ എന്താണ് പറയുന്നത്. ഞാനാണ് ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാന്‍. '' കാരണം എനിക്ക് രണ്ടു കണ്ണില്ല രണ്ടു കൈകളില്ല കാലുകളുമില്ല, അതുകൊണ്ട് ആ അവയവം കൊണ്ടുള്ള ദോഷങ്ങള്‍ ഒന്നും തന്നെയില്ല. അതിനാല്‍ ആഖിറത്തില്‍ വച്ച് അതിന് ചോദ്യം ഉണ്ടാകില്ലല്ലോ. അതു കൊണ്ടാണ് ഞാന്‍ സ്തുതിച്ചു കൊണ്ടിരിക്കുന്നത്.'' ഒരു സമൂഹത്തിന്റെ സകല മേഖലകളിലേക്കും യുവാക്കളെയാണ് ആവശ്യം. അതു കൊണ്ടായിരുന്നല്ലോ പ്രവാചകര്‍ തിരുമേനി യുവാക്കളായിരുന്ന മക്കയുടെ പേടി സ്വപ്നങ്ങളായിരുന്ന ഏതെങ്കിലും രണ്ടാലൊരു ഉമറിനെ (അബൂ ജഹല്‍-ഉമര്‍ ബിന്‍ ഖത്താബ്) കൊണ്ട് ഇസ്‌ലാമിനെ ശക്തിപ്പെടുത്താന്‍ അല്ലാഹുവിനോട് ദുആ ചെയ്തത്. അതുപോലെത്തന്നെ മിശ്കാത്തില്‍ യുവത്വത്തെ കുറിച്ച് പറയുന്നത് യുവത്വം എന്നാല്‍ ഒരുതരം ഭ്രാന്താണ് എന്നാണ്. രാജാവാകാന്‍ അവസരം കിട്ടിയിട്ടും ദുന്‍യാവിനെ സമ്പാദിക്കാന്‍ ഖുലഫാഉറാശിദീന്‍ തയ്യാറായില്ല. അവര്‍ അവരുടെ യുവത്വകാലം ഇലാഹിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാനും മറന്നില്ല. അസത്യം പറയുന്നവരും യുവത്വം വേണ്ടാത്ത കാര്യങ്ങളില്‍ ചെലവഴിക്കുന്ന യുവത്വമാണ് നിന്റെതെങ്കില്‍ നീ നിന്റെ ആഖിറത്തേ ഭയന്നോ. അന്ത്യനാളില്‍ മൂന്നു കൂട്ടം ആളുകളിലേക്ക് അല്ലാഹു തിരിഞ്ഞുനോക്കുക പോലും ചെയ്യില്ല. ഒന്ന്) വസ്ത്രം അഹങ്കാരത്തോടെ താഴ്ത്തിയിടുന്നവര്‍, രണ്ട്) ഏഷണി പറയുന്നവര്‍, മൂന്ന്) കള്ള സത്യം കൊണ്ട് തന്റെ കച്ചവടം നടത്തുന്നവര്‍. നീ ആര്‍ക്കു വേണ്ടിയാണോ ചെയ്യുന്നത് അയാളായിരിക്കും നിനയ്ക്ക് നാളെ അതിന്റെ പ്രതിഫലം തരിക. മനുഷ്യന്‍ കാണാന്‍ വേണ്ടി ചെയ്തതാണെങ്കില്‍ ആ പ്രവര്‍ത്തനങ്ങള്‍ക്ക് ആരും കൂലി തരില്ല. ''മനുഷ്യന്‍ പക്ഷികളെ പോലെ മാനത്തു കൂടെ പറക്കാനും മത്സ്യത്തെ പോലെ കടലിലൂടെ നീന്താനും ഊളിയിട്ട് ഇറങ്ങാനും പരിശ്രമിക്കുന്നു. പക്ഷേ, അവന് ഒരു മനുഷ്യനായി ജീവിക്കാന്‍ ഒന്നും ചെയ്യുന്നില്ല. അന്ത്യനാളില്‍ ഇലാഹിന്റെ തണലല്ലാത്ത മറ്റൊരു തണല്‍ ഇല്ലാത്ത സമയത്ത് അവന്റെ തണല്‍ കിട്ടുന്നവരില്‍ രണ്ടാമതായി പ്രവാചകര്‍ എണ്ണുന്നത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുവത്വം കഴിച്ചുകൂട്ടുന്നവരെയാണ്. ദഖ്‌യാനൂസ് എന്ന ധിക്കാരിയായ ഭരണാധികാരിയില്‍ നിന്നും രക്ഷപ്പെട്ട ഇലാഹീ വിശ്വാസികളായ ഏഴു യുവാക്കളെ പറ്റി ഖുര്‍ആനില്‍ പറയുന്നു: ''അവരുടെ വാര്‍ത്ത യഥാര്‍ത്ഥത്തില്‍ നാം വിശദീകരിച്ചുതരാം. തങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ച ഒരുകൂട്ടം യുവാക്കളായിരുന്നു അവര്‍. അവര്‍ക്ക് സന്മാര്‍ഗത്തെ നാം വര്‍ധിപ്പിച്ചുകൊടുത്തു. ഞങ്ങളുടെ രക്ഷിതാവ് ആകാശ ഭൂമികളുടെ രക്ഷിതാവാണ്. അവനല്ലാതെ മറ്റൊരു ആരാധ്യനും ഇല്ല.  അവനോടല്ലാതെ ആരോടും പ്രാര്‍ത്ഥിക്കുകയും ഇല്ല. വാര്‍ധക്യ കാലത്തെ ആരാധനയെക്കാള്‍ കൂലിയാണ് യുവത്വകാലത്ത് ചെയ്യുന്നതിന്. ഒരു കാലത്തെ മുന്നില്‍ കണ്ടുകൊണ്ടായിരുന്നു പ്രവാചകര്‍ ഇങ്ങനെ പറഞ്ഞത്: ''ഒരാള്‍ വൃദ്ധരെ ആദരിച്ചാല്‍ അവനെ ബഹുമാനിക്കാന്‍ ഒരാളെ അല്ലാഹു നിയോഗിക്കും.'' (തുര്‍മുദി) മനുഷ്യന്‍ ഇന്ന് സാധാരണയായി ഉപയോഗിക്കുന്ന മദ്യം, ലഹരി പോലോത്ത സാധനങ്ങളെ കുറിച്ച് പ്രവാചകര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. 1) മദ്യം എല്ലാ തിന്മകളുടെ യും താക്കോലാണ് 2) ഒരാള്‍ മദ്യപിക്കുകയോ വ്യഭിചരിക്കുകയോ ചെയ്താല്‍ വസ്ത്രം ഊരിപ്പോരുന്നതു പോലെ അവന്റെ ഈമാനും ഊരിപ്പോകും. 3) ഇത്തരത്തിലായി മരിച്ചാല്‍ അവനെ കാഫിറായി മുദ്രകുത്തുന്നതും നരഗത്തിലേക്ക് വലിച്ചെറിയുകയും ചെയ്യും. 4) മദ്യപാനത്തിനായി ചെലവഴിച്ച ഓരോ ദിര്‍ഹമും നാളെ നരഗത്തില്‍ ചങ്ങലകളായി കഴുത്തില്‍ ബന്ധിക്കപ്പെടൂം. യുവാക്കളുടെ അനാചാരങ്ങള്‍ക്ക് കാരണം മാതാപിതാക്കള്‍ കൂടിയാണ്. കാരണം, പ്രവാചകര്‍ ഒരിക്കല്‍ പറയുകയുണ്ടായി. എല്ലാ കുട്ടികളും നിശ്കളങ്കരായാണ് ജനിച്ചുവീഴുന്നത്. എന്നാല്‍, അവരെ ജൂതനും മറ്റും ആക്കുന്നത് അവന്റെ മാതാപിതാക്കളാണ്. പ്രവാചകര്‍ സ്വഹാബികള്‍ക്ക് വിവരിച്ചുകൊടുത്ത ഗുഹാ വാസികളുടെ കഥയാണ് യുവാക്കള്‍ മാതൃക യാക്കേണ്ടത്. ഒരിക്കല്‍ മൂന്നു യുവാക്കള്‍ വിശ്രമിക്കാനായി ഒരു ഗുഹക്കുളളില്‍ കയറി. അപ്പോള്‍ കട്ടിയുള്ള ഒരു പാറക്കല്ല് വന്ന് ഗുഹ മൂടി. ഓരോരുത്തരും അവരവര്‍ ചെയ്ത നന്മകളെടുത്ത് പറയാന്‍ തീരുമാനിച്ചു. അപ്പോള്‍ ഒരാള്‍ പറഞ്ഞു: ''എനിക്ക് വയസ്സായ ഒരു ഉമ്മയുണ്ടായിരുന്നു. എന്റെ ഒട്ടകങ്ങളെ കറന്നാല്‍ ആദ്യം പാല്‍ ഞാന്‍ അവര്‍ക്കാണ് നല്‍കാറ്. ഒരു ദിവസം ഞാന്‍ പാലുമായി വന്നപ്പോഴേക്കും മാതാപിതാക്കള്‍ ഉറങ്ങിയിരുന്നു. ഞാന്‍ അവരെയും കാത്ത് വിശന്നു കരയുന്ന മാതാപിതാക്കളെ കാത്ത് പ്രഭാതം വരെ നിന്നു. ഈ പ്രവര്‍ത്തനം നിനക്ക് ഇഷ്ടപ്പെട്ടെങ്കില്‍ ഇതില്‍ നിന്നും അല്‍പ്പം നീക്കണേ.'' അപ്പോള്‍ അല്‍പ്പം നീങ്ങി. രണ്ടാമത്തവന്‍ ദുആ ചെയ്തു: ''എന്റെ വീട്ടില്‍ ജോലിക്കാരനായി ഒരാള്‍ വന്നിരുന്നു. അന്ന് അയാള്‍ പ്രതിഫലം വാങ്ങാതെ പോയി. ഞാന്‍ ആ പണം കൊണ്ട് അയാള്‍ക്ക് ഒരുകൂട്ടം ആടുകളെയും ഒട്ടകങ്ങളെയും വാങ്ങി. ഒരിക്കല്‍ അയാള്‍ വന്ന് ആ കൂലിയാവശ്യപ്പെട്ടു. ഞാന്‍ ആ കാണുന്നത് മുഴുവനും എടുക്കാന്‍ പറഞ്ഞു. പരിഹാസമാണെന്ന് കരുതി അയാള്‍ എടുത്തില്ല. അവസാനം പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ എടുത്തുകൊണ്ടുപോയി. എന്റെ ഈ പ്രവര്‍ത്തനം നിന്റെ പ്രീതി കാംഷിച്ചാണെങ്കില്‍ അല്‍പം നീക്കണേ നാഥാ.'' അപ്പോള്‍ കുറച്ചുകൂടി നീങ്ങി. മൂന്നാമത്തവന്‍ പറയാന്‍ തുടങ്ങി: ''എന്റെ എളാപ്പയുടെ മകള്‍ സുന്ദരിയായിരുന്നു. ഒരിക്കല്‍ എനിക്ക് അവളില്‍ ഒരു ലൈംകിക താല്‍പര്യം ഉണ്ടായി. ഒരിക്കല്‍ ആ പെണ്ണ് കുറച്ച് പണം കടം ചോദിച്ചപ്പോള്‍ എന്റെ മനസ്സിലുള്ളത് പറഞ്ഞു അപ്പോള്‍ അവള്‍ പിന്മാറി. പട്ടിണി സഹിക്കാതെയായപ്പോള്‍ അവള്‍ അതിനു നിര്‍ബന്ധിതയായി. ഞാന്‍ അവളെ സമീപിച്ചപ്പോള്‍ അവള്‍ അല്ലാഹുവിനെ ഭയപ്പെടാന്‍ പറഞ്ഞു. നിന്നെ പേടിച്ചുകൊണ്ട് മാത്രം ഞാന്‍ പോയില്ല. ഇത് നിന്റെ തൃപിക്കായിരുന്നുവെങ്കില്‍ ഇത് അല്‍പം കൂടി നീക്കണേ. അങ്ങനെ അത് നീങ്ങി അതില്‍ നിന്നും രക്ഷപ്പെട്ടു. കഴിഞ്ഞുപോയ ഓരൊ ദിവസങ്ങളും മരണത്തിലേക്കുള്ള കാല്‍വയ്പാണ്. കഴിഞ്ഞുപോയ യുവത്വം വീണ്ടെടുക്കാനോ നര കലങ്ങിയ വാര്‍ധക്യത്തെ ഒഴിവാക്കാനോ കഴിയില്ല. ഒരിക്കല്‍ പ്രവാചകന്‍ പറയുകയുണ്ടായി നാലു കാര്യത്തെ കുറിച്ച് ചോദ്യം ചെയ്യപ്പെടും വരെ ഒരാളും മുന്നോട്ടുപോവുകയില്ല. 1) നിന്റെ ആയുസ്സിനെ എന്തിനു ചെലവഴിച്ചു. 2) പഠിച്ചതു കൊണ്ട് എന്തു പ്രവര്‍ത്തിച്ചു. 3) പണം എങ്ങനെ സമ്പാദിച്ചു. അത് എങ്ങനെ ചെലവഴിച്ചു. 4) യുവത്വത്തെ എങ്ങനെ ചെലവഴിച്ചു. മഹാനായ ഉമര്‍(റ) പറയുകയുണ്ടായി: ''നിങ്ങള്‍ വിചാരണ ചെയ്യപ്പെടും മുമ്പ്  സ്വയം വിചാരണ ചെയ്യുക.''ഇലാഹീ ഭയത്തെ അന്ത്യദിനത്തിലേക്കുള്ള പാഥേയമാക്കുക അങ്ങനെ പരിശ്രമിക്കുന്നവരോട് കൂടെ സല്‍കര്‍മ്മങ്ങളിലേക്കുയരുക. നിന്റെ കുടുംബവും മുതലുമെല്ലാം വെറും സൂക്ഷിപ്പുസ്വത്താണ്. അവലംബം: ബുഖാരി. റിയാളുസ്സാലിഹീന്‍. സീറത്തുന്നബി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter