താന്‍ ഫാഷിസം എന്ന വാക്കുപയോഗിക്കുന്നത് തടയാന്‍ കലക്ടര്‍ക്ക് അധികാരമില്ല: മഅ്ദനി

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മഅ്ദനിയുടെ വിഡിയോ സന്ദേശം പ്രദര്‍ശിപ്പിക്കുന്നത് മലപ്പുറം കലക്ടര്‍ തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി മഅ്ദനി. ഫാഷിസം എന്ന വാക്കുപയോഗിക്കുന്നതു തടയാന്‍ കലക്ടര്‍ക്കു അവകാശമില്ലെന്നു മഅദ്നി വ്യക്തമാക്കി. വീഡിയോ സന്ദേശം തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ കാരണമായി പറഞ്ഞത് ഫാഷിസം എന്ന വാക്കു വീഡിയോയില്‍ ഉപയോഗിക്കുന്നു എന്നാണ്. ഫാഷിസം എന്ന വാക്കുപയോഗിക്കാന്‍ പാടില്ല എന്നാണ് നിര്‍ദേശം.

വീഡിയോയില്‍ ഒരു വ്യക്തിയെയോ ഏതെങ്കിലും മതവിഭാഗങ്ങളെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളെയോ വിമര്‍ശിക്കുന്നില്ല. പിഡിപി സ്ഥാനാര്‍ഥി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്ന സമയത്ത് ശരിയല്ലാത്ത രീതിയിലാണ് കലക്ടര്‍ പെരുമാറിയത്. അക്കാര്യം അദ്ദേഹം സ്വയം പരിശോധിക്കണം. എന്നാല്‍ ഫാഷിസം എന്ന വാക്കിന്റെ അര്‍ഥവും ആശയവും അറിയുന്ന ആളായിരിക്കും സബ്കലക്ടര്‍. ഫാഷിസം എന്ന വാക്കുപയോഗിക്കുന്നതു തടയാന്‍ കലക്ടര്‍ക്കു അവകാശമുണ്ടോ എന്നത് ഈ തിരഞ്ഞെടുപ്പ് സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യപ്പെടണം. ഒരു കലക്ടര്‍ പറയുന്നതു കേട്ട് ഫാഷിസം എന്ന വാക്ക് ഉപയോഗിക്കാതിരിക്കാനാവില്ല. ഫാഷിസത്തിനെതിരേ നിരന്തരം ശബ്ദമുയര്‍ത്തിയതിനാലാണ് ഇത്രയും കാലം താന്‍ പീഡനമനുഭവിച്ചതെന്നും മഅ്ദനി പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter