കശ്മീരീ ജേണലിസ്റ്റ് മസ്രത് സഹ്രയ്ക്കെതിരെ യു.എ.പി.എ പ്രകാരം കേസ്
- Web desk
- Apr 21, 2020 - 12:01
- Updated: Apr 21, 2020 - 12:46
ശ്രീനഗര്‍: ജമ്മുകശ്മിരില്‍ വനിതാ ഫോട്ടോ ജേണലിസ്റ്റ് മസ്രത് സഹ്രയ്ക്കെതിരെ യു.എ.പി.എ ചുമത്തി സർക്കാർ കേസെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ 'ദേശവിരുദ്ധ' പോസ്റ്റുകള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.
26 കാരിയായ സഹ്റ ഫ്രീലാന്‍സ് ഫോട്ടോ ജേര്‍ണലിസ്റ്റായാണ് കശ്മീരിൽ പ്രവർത്തിക്കുന്നത്. വാഷിംഗ്ടണ്‍ പോസ്റ്റ്, അല്‍ജസീറ,കാരവന്‍ തുടങ്ങി നിരവധി മാധ്യമങ്ങളില്‍ ഇവരുടെ വാർത്തകളും സ്റ്റോറികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ക്രമസമാധാനത്തെ തകര്‍ക്കുന്നതും പൊതുജനങ്ങളെ പ്രകോപിപ്പിക്കുന്നതുമായ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങില്‍ പോസ്റ്റ് ചെയ്തതിനാണ് കേസെടുത്തതെന്ന് പൊലിസ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ മഹത്വവല്‍ക്കരിക്കുന്നതും, രാജ്യത്തിനെതിരെയുള്ളതും, നിയമ നിര്‍വഹണ ഏജന്‍സികളുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുന്നതുമായ പോസ്റ്റുകളും സഹ്ര സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവെന്നും പൊലിസ് ആരോപിക്കുന്നു.
ഒരു വ്യക്തിയെ ഏഴ് മാസത്തോളം ജയിലിലടക്കാൻ വരെ പോലീസിന് അധികാരം നൽകുന്ന നിയമമാണ് യുഎപിഎ. പ്രധാനമായും തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ടാണ് യുഎപിഎ ചുമത്താറുള്ളത്. എന്നാൽ ഈ നിയമം ഉപയോഗിച്ച് സർക്കാർ നിരപരാധികളായ മുസ്‌ലിംകളെ കെണിയിൽ പെടുത്തുന്നുണ്ടെന്ന് വിവിധ കോണുകളിൽനിന്ന് വിമർശനം ഉയർന്നിട്ടുണ്ട്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment