പ്രവാസികളോട് അവഗണന:  പ്രതിഷേധ മുറ്റം ഒരുക്കി  എസ് വൈഎസ്
കോഴിക്കോട്: ലോകത്തുടനീളം ദുരന്തം വിതക്കുന്ന കൊവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായ പ്രവാസി സുഹൃത്തുക്കളെ കൂടുതല്‍ പ്രയാസത്തിലാക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നയത്തിനെതിരെ പ്രതിഷേധ മുറ്റങ്ങള്‍ തീര്‍ത്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപ സംഘടനയായ സുന്നി യുവജന സംഘം (എസ്.വൈ.എസ്).

പ്രവാസികളോടുള്ള നിഷേധാത്മകമായ സർക്കാറുകളുടെ നിലപാടിൽ പ്രതിഷേധിച്ച് സുന്നി യുവജന സംഘം സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഞായര്‍ രാവിലെ 10.10 നാണ് നേതാക്കളുടേയും പ്രവര്‍ത്തകരുടേയും സ്വന്തം വീട്ടുമുറ്റങ്ങളില്‍ പ്രതിഷേധമുറ്റം സംഘടിപ്പിച്ചത്. പ്രതിഷേധ സന്ദേശങ്ങളടങ്ങിയ പ്ലക്കാഡുകള്‍ ഉയര്‍ത്തിക്കാണിച്ച്‌ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചു കൊണ്ടാണ് പ്രതിഷേധ മുറ്റം. കേരളത്തിലുടനീളമുള്ള 3500 ഓളം ശാഖകളിലായ് പതിനായിരക്കണക്കിന് പ്രവര്‍ത്തകരാണ് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധമറിയിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter