അലി (റ)വിന്റെ കുടുംബം
മഹതി ഫാത്തിമ (റ) യുമായി വിവാഹാലോചന നടത്തിക്കൊണ്ട് അലി (റ) പ്രവാചകരുടെ അടുത്തേക്ക്‌ വന്നു. നബി(സ) തങ്ങള്‍ക്കു ഏറ്റവും ഇഷ്ടപ്പെട്ട മകളായിരുന്നു ഫാത്തിമ (റ). അലി (റ) ആകട്ടെ അങ്ങേ അറ്റം ദരിദ്രനും. സ്ത്രീകളെ ആകര്ഷിപ്പിക്കുന്ന സമ്പത്തൊന്നുമില്ല അദ്ദേഹത്തിന്റെ അടുത്ത്. എന്നാലും അദ്ദേഹം അല്ലാഹുവില്‍ ദൃഡ വിശ്വാസമുള്ളവരും അവന്റെ മാര്‍ഘത്തില്‍ അടരാടുന്നവരും ആയിരുന്നു. ഉടന്‍ പ്രവാചകന്‍ (സ) തന്‍റെ പ്രിയ പുത്രിയെ അലി (റ) യുടെ താല്പര്യം അറിയിച്ചു. തനിക്ക് തൃപ്തിയുണ്ടെന്ന ഭാവത്തില്‍ അവള്‍ ഒന്നും മിണ്ടിയില്ല. അങ്ങനെ പ്രവാചകന്‍ (സ) അവര്‍ക്ക് അലി (റ) യുമായി കല്യാണം കഴിച്ചു കൊടുത്തു.മഹതിക്ക് അലി (റ) മഹറായി കൊടുത്തത്‌ തന്‍റെ അങ്കി ആയിരുന്നു. ഇതല്ലാതെ അദ്ധേഹത്തിന്റെ പക്കല്‍ മറ്റൊന്നുമുണ്ടായിരുന്നില്ല. അത് തന്നെ നബി (സ) അദ്ദേഹത്തിനു ഹദ് യയായി കൊടുത്തതാണ് താനും. ഹംസ (റ) ഈ പാവനമായ വിവാഹത്തിന്‍റെ ചിലവുകളില്‍ പങ്ക് കൊണ്ടിരുന്നു. അദ്ദേഹം അന്ന് രാത്രി ഒരു ആടിനെ അറുക്കുകയും കല്യാണത്തിന് സദ്യ ഒരുക്കുകയും അതിഒലെക്ക് സഹാബതിനെ ക്ഷണിക്കുകയും ചെയ്തു. ശേഷം അവര്‍ രണ്ടു പേര്‍ക്കും വേണ്ടി പ്രവാചകന്‍ (സ) പ്രാര്‍ഥിച്ചു. بارك الله لك بارك الله عليك و جمع بينكما في خير നിനക്ക് അല്ലാഹു ബര്‍ക്കത്ത് ചെയ്യട്ടെ.. നിന്റെ മേല്‍ അവന്‍ ബറകത്ത് ചെയ്യട്ടെ.. നിങ്ങള്‍ രണ്ട പേരെയും അവന്‍ നന്മയിലായി ഒരുമിച്ചു കൂട്ടുകയും ചെയ്യട്ടെ. ഒരു മുസ്ലിമിനെ സംബന്ധിച്ചെടുത്തോളം കല്യാണ രാത്രി ഭാര്യഭര്‍ത്താക്കന്മാര്‍ക്ക് മംഗളം നേര്‍ന്നുകൊണ്ട് ഇങ്ങനെ പ്രാര്തിക്കല്‍ സുന്നത്തായ കാര്യമാണ്. മഹതി ഫാത്തിമ (റ) തന്റെ ഭര്‍ത്താവിനെ സേവിച്ചും വീട്ടുകാര്യങ്ങള്‍ കൈകാര്യം ചെയ്തും ജീവിതം മുന്നോട്ടു നീക്കി. ഇതിനിടയില്‍ അവര്‍ക്ക് ദാമ്പത്യ ജീവിതത്തിന്റെ പ്രാരാബ്ദങ്ങള്‍ അതി ശക്തമായി തോന്നുകയും തനിക്കൊരു സഹായിയായി ഒരു സേവകനെ കിട്ടണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. പക്ഷെ അലി (റ) തങ്ങള്‍ക്ക് ഒരു സേവകനെ വാങ്ങാനോ കൂലികൊടുക്കുവാനോ മാത്രം സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല. അങ്ങനെ അലി (റ) പ്രവാചകരോട് ഒരു സേവകനെ നല്‍കാന്‍ ആവശ്യപ്പെട്ടു. പക്ഷെ പ്രവാചകന്‍ (സ) മറുപടി നല്‍കിയത് ഇപ്രകാരമായിരുന്നു: നിങ്ങള്‍ രണ്ടു പേരും ചോദിച്ചതിനേക്കാള്‍ ഉത്തമമായ ഒന്ന് ഞാന്‍ നിങ്ങള്ക്ക് പറഞ്ഞു തരട്ടെ അവര്‍ പറഞ്ഞു: അതെ. നബി തങ്ങള്‍ പറഞ്ഞു: ജിബ്‌രീല്‍ (അ) എനിക്ക് കുറച്ചു വാക്കുകള്‍ പറഞ്ഞു തന്നിട്ടുണ്ട്. അതായത്‌ എല്ലാ നിസ്കാരശേഷവും പത്തു വീതം തസ്ബീഹും തക്ബീരും തഹലീലും  ചൊല്ലണം,ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുപ്പത്തി മൂന്നു പ്രാവശ്യം തസ്ബീഹും തക്ബീറും ഹമദ്‌ ഉം പതിവാക്കണം. (മുതഫക്കുന്‍ അലൈഹി). അലി (റ) തന്റെ വീട്ടിലെ ജോലികള്‍ തന്റെ ഭാര്യക്കും ഉമ്മാക്കുമിടയില്‍ വീതിച്ചു കൊടുത്തിരുന്നു [ഫാത്തിമ (റ), ഫാത്തിമ ബിന്ത്‌ അസദു (റ)]. അദ്ദേഹം തന്റെ ഉമ്മയോട്‌ പറയുമായിരുന്നു: വീട്ടില്‍ വെള്ളം കൊണ്ടു വരലും എന്തെങ്കിലും ആവശ്യത്തിന് പുറത്തു പോകലുമാണ് ഫാത്തിമ (റ) വിന്റെ പണി. അതുകൊണ്ട് നിങ്ങള്‍ മാവ് പോടിക്കലും ഇടിക്കലും പോലോത്ത വീട്ടിനുള്ളിലെ ജോലികള്‍ മാത്രം ചെയ്‌താല്‍ മതി. ഒരു ദിവസം അലി (റ) തങ്ങളുടെയും ഫാത്തിമ ബീവിയുടെയും ഇടയില്‍ ഒരു തര്‍ക്കമുണ്ടായി. അവരെ സന്ദര്‍ശിക്കാനായി പ്രവാചകന്‍ (സ) അവരുടെ വീട്ടില്‍ പോയപ്പോള്‍ പതിവിനു വിപരീതമായി നബി (സ) തങ്ങള്‍ക്കു കാണാനായത്‌ ദു:ഖിചിരിക്കുന്ന ഫാത്തിമയെയാണ്. നബി ത്നഗല്‍ വിവരമന്വേഷിച്ചു. അലി (റ) പുറത്ത്‌ പോയിരുന്നു. നബി തങ്ങള്‍ അധെഹതിനടുതെക്ക് ചെന്നു. ആ സമയത്ത് അദ്ദേഹം പള്ളിയില്‍ മണ്ണുള്ള ഭാഗത്ത്‌ തല വെച്ച് ഉറങ്ങുകയായിരുന്നു. നബി (സ) തമാശ രൂപത്തില്‍ അദ്ധേഹത്തെ വിളിച്ചു: മണ്ണിന്റെ പിതാവേ എഴുനെല്ക്കു. ശേഷം നബി (സ) വളരെ സൗമ്യനയാണ് കാര്യങ്ങളെ സമീപിച്ചത്‌. ഈ പ്രശ്നം ഗുരുതരമാക്കിക്കൊണ്ട് അദ്ധേഹത്തിന്റെ കുടുംബ ജീവിതം അവതാളത്തിലാക്കാന്‍ തങ്ങള്‍ ശ്രമിച്ചില്ല. മറിച്ച്, ഇവരുടെ പ്രശ്ന പരിഹാരത്തിന് വേണ്ടി തങ്ങള്‍ അവരെ തന്റെ വീട്ടിലേക്ക്‌ കൂട്ടികൊണ്ടു പോവുകയും ചെയ്തു. അലി (റ) തങ്ങള്‍ക്കും ഫാത്തിമ ബീവിക്കും അല്ലാഹു സല്‍ഗുണ സമ്പന്നരായ മക്കളെ നല്‍കി. സയ്യിദതു ഫാത്തിമത് സുഹറ (റ) ഹസന്‍ (റ), ഹുസൈന്‍ (റ), ഉമ്മു കുല്സൂം (റ), സൈനബ് (റ), തുടങ്ങിയവര്‍ക്ക് ജന്മം നല്‍കുകയുണ്ടായി. പരിശുദ്ധമായ സന്താന പരമ്പരയാണത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter