ടെലിവിഷന്‍ ശ്രദ്ധയോടെ മാത്രം
- Web desk
- Jul 24, 2012 - 20:35
- Updated: Mar 21, 2017 - 11:19
ആധുനിക വാര്‍ത്താ വിനിമയ മാര്‍ഗങ്ങളില്‍ ഏറ്റവും അപകടം പിടിച്ചതാണ് ടി.വി. എന്നാല്‍ ടി.വി തന്നെയാണ് ഇന്ന് വാര്‍ത്താ മധ്യമ രംഗത്ത് സുപ്രധാനമായ പല കര്‍മങ്ങളും ചെയ്യുന്നതും. ഒഴിച്ച് കൂടാനാവാത്ത ഒരു ഉപകരണമായി ഇന്ന് ടി.വി മാറിയിരിക്കുന്നു. ഉപകാരപ്രദമായ ഒരു വശവും അപകടകരമായ മറ്റൊരു വശവും. നന്മയുടെ വശം ഇന്ന് കൊട്ടി അടക്കപ്പെടുകയും തിന്മയുടെ കവാടങ്ങള്‍ സ്വാഗതം ചെയ്യുകയും ചെയ്യുന്ന ഒരവസ്ഥയാണ് ഇന്ന് ടി.വി യിലൂടെ ഉണ്ടാവുന്നത്. നന്മയെക്കാള്‍ തിന്മയാണ് ടി.വി വഴി ഉണ്ടാകുന്നത്. വിദ്യാര്തികളെയും യുവാക്കളെയും അസാന്മാര്‍ഗത്തിലേക്ക് കൊണ്ട് പോകുന്നത് ഇത്തരം ദൃശ്യ മാധ്യമാങ്ങളില്കൂടിയാണ്.
ടി.വി യെ പൂര്‍ണമായി ഉപേക്ഷിക്കേണ്ടതില്ല. അതിന്റെ നല്ല വശങ്ങളെ ഉപയോഗിച്ച് കൊണ്ട് നമുക്ക് വളരെയധികം മുന്നേറാന്‍ കഴിയും. അതുവഴി നന്മകളെ പരിഭോഷിപ്പിക്കാനും തിന്മകളെ ഉച്ചാടനം ചെയ്യാനും മുന്നോട്ടു വരണം. ഒരു മുസ്‌ലിം നശ്വര സുഖങ്ങളില്‍ വഞ്ചിതരാവാതെ നന്മയുടെ പാത കണ്ടെത്തുകയും അതിന്റെ ഗുണഫലങ്ങള്‍ ജനഹൃദയങ്ങളിലേക്ക് എത്തിച്ചു കൊടുക്കുകയും വേണം.
വിദ്യാര്‍ത്ഥികളുടെ ബൌദ്ധികമായ പുരോഗതിയില്‍ ദൃശ്യമാധ്യമങ്ങളെ നമുക്ക് ഉപകാരപ്രദമായ രീതിയില്‍ ഉപയോഗിക്കാവുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും വീട്ടില്‍ നിന്നും കരസ്ഥമാക്കുന്ന വിജ്ഞാനങ്ങളെ പൊളിച്ചു കളയുന്നതാവരുത് ടി.വി ഉപയോകത്തിന്റെ ഫലം. അത് കൊണ്ട് തന്നെ നിരുപകാരപരമായ കാര്യങ്ങളെ അവരില്‍ നിന്നും ഒഴിവാക്കുകയും നല്ല കാര്യങ്ങളില്‍ അവരെ ആകൃഷ്ടരാക്കുകയുമാണ് ഓരോ മുസ്‌ലിം രക്ഷിതാവും ചെയ്യേണ്ടത്.
ടി.വി യുടെ മുന്പില്‍ അടയിരുന്ന്, ഉറക്കമൊഴിച്ചു, നിസാരകാര്യങ്ങളെ പോലും ഒഴിവാക്കുന്ന ദുസ്വഭാവമുള്ള മക്കളുടെ കൂട്ടത്തിലെക്കല്ല മുസ്‌ലിം രക്ഷിതാക്കള്‍ മക്കളെ കൊണ്ട് പോകേണ്ടത്.
ടി.വി ഉപകാരപ്രദമായും,സെലക്ടീവായും മാത്രം ഉപയോഗിക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. മറിച്ചു കുട്ടികള്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ മാതാപിതാക്കള്‍ കാണുകയല്ല വേണ്ടത്. ഉപകാരപ്രദമായ അവരെ കാണിക്കുകയും നാശത്തിലേക്ക് നയിക്കുന്നവയെ ഒഴിവാക്കുകയും വേണം.
മക്കള്‍ എന്തൊക്കെ ദൃശ്യങ്ങളാണ് കാണുന്നത് എന്നതിനെ കുറിച്ച് മാതാപിതാക്കള്‍ ബോധവാന്മാരായിരിക്കണം അവരെ നന്മയിലേക്ക് അടുപ്പിക്കുന്നതും തിന്മയില്‍നിന്നും അകറ്റുന്നതും മാതാപിതാക്കളും അവരുടെ പ്രവര്‍ത്തനങ്ങളുമാണ്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment