വിജയത്തിലേക്കുള്ള എളുപ്പവഴികള്‍

-ജീവിതത്തില്‍ ഒരാളോടും പിണങ്ങില്ല എന്ന ഉറച്ച തീരുമാനം. ഉറങ്ങുന്നതിന് മുമ്പ് സ്വയം വിലയിരുത്തി ആരോടും പിണക്കമോ ദേഷ്യമോ ഇല്ലെന്ന് ഉറപ്പ് വരുത്തുക:

-പതിവായി തഹജ്ജുദ് നമസ്‌കരിക്കുക

-രാത്രിയിലെ അവസാന നിസ്‌കാരം വിതറാവാന്‍ ശ്രദ്ധിക്കുക

-അഞ്ച് നേരത്തെ നിസ്‌കാരം ഖളാ ആക്കാതെ അതിന്റെ പൂര്‍ണ്ണതയോട് കൂടി നിസ്‌കരിക്കുക.

-4 റകഅത്ത് ളുഹാ നിസ്‌കാരം പതിവാക്കുക (സ്വര്‍ഗത്തില്‍ ഭവനം നിര്‍മ്മിക്കപ്പെടും)

-റവാത്തിബ് സുന്നത്ത് നിസ്‌കാരം നിലനിര്‍ത്താന്‍ ശ്രമിക്കുക (സ്വര്‍ഗത്തില്‍ വീട് ലഭിക്കാന്‍ കാരണമാണ്)

-ആരോടും കളവ് പറയില്ലെന്ന് ദൃഢനിശ്ചയം എടുക്കുക

-വാക്ക് കൊടുത്താല്‍ നിര്‍ബ്ബന്ധമായും അത് പാലിക്കുക

-സംസാരിക്കുമ്പോള്‍ അല്ലാഹു വിന്റെ ഓര്‍മ്മകള്‍ കൈവിടരുത് (സുബ്ഹാനല്ലാ, അല്‍ഹംദുലില്ലാ, ഇന്‍ഷാ അല്ലാ..., മാഷാ അല്ലാ... ഇങ്ങനെ സന്ദര്‍ഭത്തിനനുസരിച്ച് പറയാന്‍ ശ്രമിക്കുക)

-അല്ലാഹു തരുന്ന പരീക്ഷണങ്ങളില്‍ നന്നായി ക്ഷമിക്കുക (ക്ഷമ ഈമാനിന്റെ പകുതിയാണ് )

-എപ്പോഴും ശുദ്ധിയുണ്ടാവുക, കഴിയുന്നതും വുളൂ ഇല്‍ തന്നെയാവുക ( ശുദ്ധി ഇസ്ലാമിന്റെ ഭാഗമാണ്)

-രാത്രിയുടെ തുടക്കവും ഒടുക്കവും ഖുര്‍ആന്‍ പാരായണം ഉണ്ടാവുക

-ദിവസേന ചെയ്യുന്ന ജോലികളില്‍ തിരുനബി (സ) യുടെ സുന്നത്ത് കൊണ്ട് വരിക

-ഭക്ഷണം കഴിക്കുമ്പോഴും ബാത്ത് റൂമില്‍ പ്രവേശിക്കുമ്പോഴും വീട്ടില്‍ നിന്ന് ഇറങ്ങുമ്പോഴും നല്ല കാര്യങ്ങളുടെ തുടക്കത്തിലും ദിക്‌റ് ചൊല്ലുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക.

-ഉറക്കവും ഇബാദത്താണ് ഉറക്കത്തിന്റെ അദബുകള്‍ പാലിച്ച് കൊണ്ട് ഉറങ്ങുക. ഉറങ്ങുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും ദിക്‌റ് ചൊല്ലുക

-ഉറങ്ങാന്‍ കിടക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും മരണത്തെ കുറിച്ചോര്‍ക്കുക.

-രാവിലെയും വൈകുന്നേരവും സയ്യിദുല്‍ ഇസ്തി ഉഫാര്‍ വര്‍ദ്ദിപ്പിക്കുക.(വൈകുന്നേരം ചൊല്ലി പ്രഭാതത്തിനിടയില്‍ മരിച്ചാല്‍ സ്വര്‍ഗ്ഗം ഉറപ്പ്.പ്രഭാതത്തില്‍ ചൊല്ലി വൈകുന്നേരത്തിനിടയില്‍ മരിച്ചാലും സ്വര്‍ഗ്ഗം ഉറപ്പ് 

-മാഷാ അല്ലാ.. മറക്കാതെ ചൊല്ലുക - സുബ്ഹിക്കും മഗ് രിബിനും ശേഷമുള്ള അല്ലാഹുമ്മ ജ്ര്‍ നീമി നന്നാര്‍ എന്ന് 7 പ്രാവശ്യം ചൊല്ലിയാലും മേല്‍ പറഞ്ഞത് ബാധകമാണ്.)

-ആരോടും അസൂയപ്പെടരുത്. എപ്പോഴും നമുക്ക് താഴെയുള്ളവരിലേക്ക് നോക്കുക

-തന്ന അനുഗ്രഹങ്ങള്‍ക്ക് റബ്ബിനോട് എപ്പോഴും അല്‍ഹംദുലില്ല പറയുക

-ബാങ്കിനെ അവഗണിക്കരുത്. ദുനിയാവിലെ എല്ലാ കാര്യങ്ങളും മാറ്റി വെച്ച് ബാങ്കിന് മറുപടി കൊടുക്കുക ശേഷമുള്ള ദുആ ചൊല്ലാന്‍ മറക്കല്ലേ.. റസൂലിന്റെ ശഫാഅത്ത് ലഭിക്കും

-പൂര്‍ണ്ണമായ വുളു എടുക്കുക. ശേഷം ദുആയും ആയത്തുല്‍ കുര്‍സിയും ഓതുക

-ഉറങ്ങാന്‍ കിടക്കുമ്പോള്‍ ദിക്‌റുകള്‍ക്കൊപ്പം ഫാത്തിഹ ഇഹ് ലാസ് മുഅ വിദതൈന്‍ ആയതുല്‍ കുര്‍സി ആമ ന റസൂല്‍ ഇവ പതിവാക്കുക

-ആഴ്ചയിലൊരിക്കലെങ്കിലും അല്ലെങ്കില്‍ മാസത്തിലൊരിക്കലെങ്കിലും തസ്ബീഹ് നിസ്‌കരിക്കുക.

-സമയം കിട്ടുമ്പോള്‍ എന്റെ റസൂലിന്റെ പേരില്‍ സ്വലാത്ത് ചൊല്ലുക. ഒരു സ്വലാത്തിന് 10 നന്മ രേഖപ്പെടുത്തും

-സങ്കടങ്ങള്‍ വന്നാല്‍ നിരാശപ്പെടരുത്. എല്ലാം എന്റെ റബ്ബ് കാണുന്ന ണ്ടല്ലോ എന്ന് ആശ്വസിക്കുക തവക്കല്‍ തു അലള്ളാ...

-സലാം പറയുക അത് ഫര്‍ളിനേക്കാള്‍ കൂലി കിട്ടുന്ന സുന്നത്താണ്

-രോഗിയെ
സന്ദര്‍ശിക്കുക ആശ്വസിപ്പിക്കുക

-കുഞ്ഞു മക്കളെ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ പഠിപ്പിക്കുക

-വീട്ടുകാരോടും സമൂഹത്തോടും നല്ല നിലയില്‍ വര്‍ത്തിക്കുക.

-അയല്‍ക്കാരനോട് നല്ല പെരുമാറ്റം കാഴ്ചവെക്കുക

-ധാരാളം മതപ്രഭാഷണങ്ങള്‍ കേള്‍ക്കുക അത് മനസില്‍ വരിവര്‍ത്തനം വരുത്തും

-എല്ലാ വരെ പറ്റിയും നല്ലതും പറയുകയും ചിന്തിക്കുകയും ചെയ്യുക എല്ലാവരിലും നന്മയുണ്ട് ആ നന്മയിലേക്ക് മാത്രം നോക്കുക.

-ചെയത ഉപകാരവും കിട്ടിയ ഉപദ്രവവും മറക്കുക

-എപ്പോഴും എന്റെ റബ്ബ് എന്നെ കാണുന്നുണ്ടല്ലോ എന്ന ചിന്ത ഉണ്ടാവുക

-മുഖത്ത് എപ്പോഴും പുഞ്ചിരി വിരിയിക്കുക

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter