വൃത്തിയാക്കാന് ചില പൊടിക്കൈകള്
വീടും പരിസരവും നാം ഉപയോഗിക്കുന്ന സറ്വ്വതും ഏറെ വൃത്തിയുള്ളതായിരിക്കണം. വൃത്തിയുള്ള ശരീരമേ രോഗമില്ലാതെ തുടരുകയുള്ളൂ, അതിലേ ആരോഗ്യമുള്ള മനസ്സും ബുദ്ധിയും ജനിക്കുകയും വളരുകയുമുള്ളൂ. വൃത്തിയാക്കാന് വളരെയേറെ പാടുവെടുന്നവരാണ് നമ്മുടെ സഹോദരിമാര്. അവര്ക്കായി ഓരോന്ന് വൃത്തിയാക്കുന്പോള് ഉപയോഗിക്കാവുന്ന ഏതാനും ചില പൊടിക്കൈകളാണ് ഇവിടെ പങ്കുവെക്കുന്നത്.  പാചകം ചെയ്യാനാണ് അടുക്കള ഉപയോഗിക്കുന്നതെന്നതിനാല് ആഴ്ചയിലൊരിക്കലെങ്കിലും അവിടം കീടനാശിനികള് തളിക്കേണ്ടതാണ്. കീടനാശിനികള് തളിച്ചാല് ശേഷം വൃത്തിയായി കഴുകാനും പ്രത്യേകം ശ്രദ്ധിക്കണം. പുതുതായി വാര്ണിഷ്‌ ചെയ്‌ത ഇടങ്ങള് എണ്ണ കൊണ്ടും മുന്പ് വാര്ണിഷ്‌ ചെയ്‌തവ ചൂടുള്ള എണ്ണ കൊണ്ടും ഉരച്ചാല് ക്ലീനിംഗ് എളുപ്പമാവും.  എണ്ണയായ സ്ഥലം ചൂടുള്ള വെള്ളവും സോപ്പും ഉപയോഗിച്ചാണ് ക്ലീനിംഗ്‌ ചെയ്യേണ്ടത്. സിമന്റായ നിലം തിളച്ച സുര്ക്ക കൊണ്ടും  കുമ്മായമായ സ്ഥലം തണുത്ത സുര്ക്ക കൊണ്ടുമാണ്‌  വൃത്തിയാക്കേണ്ടത്‌. വെള്ളം നിന്ന്‌ ഊറിയ കാരണം കറുത്തുപോയ മാര്ബിള് വെള്ള സുര്ക്കയില് മുക്കിയ ശീല കൊണ്ട്‌ തുടച്ചാല് കറ പോവും. അടുക്കള ഉപകരണങ്ങളുടെ ശുചീകരണം. നാരങ്ങ പോലെ അമ്ല സ്വഭാവമുള്ള വസ്‌തുക്കള് മുറിക്കാന്‍ ഉപയോഗിച്ച ഉടനെ കത്തിയും പിടുത്തവും കഴുകണം. പിന്നെ സോപ്പ്‌ കൊണ്ട്‌ കഴുകി ഉണക്കണം. മരം കൊണ്ടുള്ള പിടിയാണെങ്കില് എണ്ണ കൊണ്ടും ലോഹ നിര്മ്മിതമാണെങ്കില്  ഒരു ലിറ്റര് ചൂടുവെള്ളത്തില് സുര്ക്കയോ സോഡിയമോ ഒഴിച്ച്‌ അതില് മുക്കണം. തുരുമ്പെടുക്കാത്ത കത്തി വെള്ളവും സോപ്പ്‌ കൊണ്ട്‌ മാത്രം കഴുകിയാല് മതി. തളിക കഴുകുന്പോള് ആദ്യം വെള്ളവും സോപ്പും ഉപയോഗിച്ച്‌ കഴുകിയ ശേഷം ചൂടുവെള്ളം കൊണ്ട്‌ വീണ്ടും കഴുകുക. അലങ്കാര പണികളുള്ള തളിക തേച്ച്‌ മിനുസമുള്ള ശീല കൊണ്ട്‌ പോളിശ്‌ ചെയ്‌തതിന്‌ ശേഷം നേരിയ വസ്‌ത്രം കൊണ്ട്‌ അലങ്കാര പണികള്ക്കിടയിലെ കറുപ്പ്‌ തുടച്ച്‌ നീക്കി കഴുകുക. മലിനമായ ചെന്പുപാത്രം സുര്ക്കയും ഉപ്പും കലക്കിയ വെള്ളത്തില് മുക്കി നാരങ്ങാതോലുകൊണ്ട് കഴുകാവുന്നതാണ്. കറുത്തുപോയ അലൂമിനിയം പാത്രം കഴുകുന്പോള് വെള്ളത്തിലേക്ക് ആവശ്യാനുസരണം സുര്ക്ക ഒഴിച്ച് കഴുകിയാല് മതി. ഫ്ലാസ്കിലെ കറ കളയാന് ഉരുളക്കിഴങ്ങ് ചെറുകഷ്ണങ്ങളായി മുറിച്ചിട്ട് വിനാഗിരിയൊഴിച്ച് ഒരു രാത്രി വെക്കുക. അടുത്ത ദിവസം വൃത്തിയായി കഴുകുക. തുരുന്പുപിടിച്ച സ്ഥലങ്ങള് കഴുകുന്പോള് നാരങ്ങയും ഉപ്പും ഉപയോഗിച്ച ഉരച്ച ശേഷം കഴുകുക. ജനല് പോലോത്തവയുടെ ഗ്ലാസ് കഴുകുന്പോള് വെള്ളത്തില് ഒരു ടീസ്പൂണ് നാരങ്ങാനീര് ചേര്ക്കുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter