മത വിശ്വാസം മുറുകെ പിടിച്ച് അതീവ ജാഗ്രത പുലർത്തുക-സമസ്ത
- Web desk
- Mar 21, 2020 - 18:49
- Updated: Mar 22, 2020 - 02:40
മലപ്പുറം: കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കണമെന്നോർമിപ്പിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ
നേതാക്കൾ രംഗത്ത്.
രാജ്യത്തെ ഓരോ ജില്ലയിലും, ജില്ലകളില്‍ തന്നെ ഓരോ മേഖലയിലും കോവിഡ്19 ന്റെ കാര്യത്തില്‍ സാഹചര്യങ്ങള്‍ മാറി മറിഞ്ഞ് കൊണ്ടിരിക്കുന്ന അവസ്ഥയാണെന്നും ഗവണ്‍മെന്റിന്റെയും ആരോഗ്യ വകുപ്പിന്റെയും നിയന്ത്രണങ്ങള്‍ അംഗീകരിക്കാന്‍ എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നും സമസ്ത നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ കെ ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
അതോടൊപ്പം ഇത്തരം ഘട്ടങ്ങൾ അല്ലാഹുവിന്റെ പരീക്ഷണങ്ങളാണെന്നും മനുഷ്യോല്‍പത്തി മുതല്‍ ഇത്തരം പരീക്ഷണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും
ഓർമ്മിപ്പിച്ച നേതാക്കൾ
ഇത്തരം പരീക്ഷണ ഘട്ടങ്ങളില്‍ ക്ഷമ പാലിക്കാനും അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുവാനും പ്രാര്‍ത്ഥന വര്‍ദ്ധിപ്പിക്കുവാനും ആഹ്വാനം ചെയ്യുകയും ചെയ്തു.
ഇഹപര വിജയത്തിന്റെ മാര്‍ഗമാണതെന്നും വിശുദ്ധ ഖുര്‍ആന്‍ ഉപദേശിച്ചത് ഉള്‍കൊണ്ട് ഈമാന്‍ ശക്തിപ്പെടുത്തുവാന്‍ ഈ അവസരം കൂടുതല്‍ ഉപയോഗപ്പെടുത്തണമെന്നും സമസ്ത നേതാക്കള്‍ നിര്‍ദേശിച്ചു
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment