കൊറോണയെ ചെറുക്കൻ ഗോമൂത്ര പാർട്ടി: ബിജെപി പ്രവർത്തകനെ അറസ്റ്റ് ചെയ്തു
കൊൽക്കത്ത: കൊറോണ വൈറസിനെ ചെറുക്കൻ കൊൽക്കത്തയിൽ ഗോമൂത്ര പാർട്ടി സംഘടിപ്പിച്ച ബിജെപി പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. പരിപാടിയിൽ പങ്കെടുത്ത് ഗോ മൂത്രം കുടിച്ച ഒരു വളണ്ടിയർ രോഗബാധിതനായതിനെ തുടർന്ന് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജെപി പ്രവർത്തകനായ നാരായണൻ ചാറ്റർജിയെ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തത്.

ഉത്തര കൊൽക്കത്തയിൽ കഴിഞ്ഞ തിങ്കളാഴ്ച ഗോപൂജയോടനുബന്ധിച്ച് ഗോമൂത്ര പാർട്ടി സംഘടിപ്പിച്ച തിനാലാണ് ചാറ്റർജിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗോമൂത്രത്തിന് അത്ഭുതസിദ്ധി ഉണ്ടെന്ന് അവകാശപ്പെട്ടായിരുന്നു ഈ പരിപാടി. അതേസമയം അറസ്റ്റിനെതിരെ ബംഗാൾ ഘടകം അധ്യക്ഷൻ ദിലീപ് ഘോഷ് രംഗത്തെത്തി. ഗോ മൂത്രം കുടിക്കുന്നത് കൊണ്ട് യാതൊരു തരത്തിലുള്ള അസുഖവും പിടിപെടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ അധ്യക്ഷനെ തള്ളി ബിജെപി എംപി ലോക്കറ്റ് ചാറ്റർജി രംഗത്തെത്തി. ഗോ മൂത്ര ചികിത്സ അശാസ്ത്രീയമാണെന്ന് അദ്ദേഹം തുറന്നടിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter