വുദൂവിലെ ദിക്റുകള്
- Web desk
- Jul 15, 2013 - 15:22
- Updated: May 21, 2017 - 16:22
വുദൂവിലെ സുപ്രധാനമായ രണ്ട് ദിക്റുകള് പരിചയപ്പെടാനാണ് ഈ കുറിപ്പ്. ഓരോ ദിക്റിന്റെയും അര്ത്ഥം കൂടി അതോടൊപ്പം നല്കിയിരിക്കുന്നു.
1. മുന്കൈ കഴുകാന് തുടങ്ങുമ്പോള്- : ، أَعُوذُ بِالله مِنَ الشيْطَان الرجيم، بسمِ اللهِ الرحمنِ الرحِيم، أشهَدُ ان لا الهَ الاَّ الله واَشْهَدُ انَّ مُحَمَّدً ا رَسُول الله، الحَمْدُ للهِ الذِي جَعَلَ المَاءَ طَهُورًا (അല്ലാഹുവിനോട് ഞാന് പിശാചില്നിന്ന് കാവല് ചോദിക്കുന്നു, റഹ്മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തില്, അല്ലാഹുവല്ലാതെ ഒരു ആരാധ്യനില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതരാണെന്നും ഞാന് സാക്ഷ്യം വഹിക്കുന്നു. വെള്ളത്തെ ത്വഹൂര് (ശുദ്ധിയാക്കാന് കഴിവുള്ളത്) ആക്കിയ അല്ലാഹുവിനാണ് സര്വ്വസ്തുതിയും)
2. വുദൂ ചെയ്ത് കഴിഞ്ഞ ഉടന്- (കൈകളും കണ്ണും ആകാശത്തേക്ക് ഉയര്ത്തി, ഖിബലാക്ക് മുന്നിട്ട് കൊണ്ട്) أشهَدُ ان لا الهَ الاَّ الله وَحْدَه لاَ شريكَ له واَشْهَدُ انَّ مُحَمَّدً ا عَبْدُهُ وَرَسُولُه، اللهُمّ اجْعَلْنِي مِنَ التَوَّابين واجْعَلْنِي مِنَ المُتَطَهِّرِين وَ اجْعَلْنِي مِنْ عِبَادِكَ الصَالحِين، سُبْحَانَكَ اللهمَّ وَبِحَمْدِكَ أشْهَدُ ان لاَ الَهَ اِلاَّ اَنْتَ اَسْتَغْفِرُكَ وَاَتُوبُ اليْك അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന് ഞാന് സാക്ഷ്യം വഹിക്കുന്നു, അവന് പങ്കുകാരനില്ല. മുഹമ്മദ് നബി അവന്റെ അടിമയും ദൂതനുമാണെന്നും ഞാന് സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ, എന്നെ നീ തൌബ ചെയ്യുന്നവരിലും ശുദ്ധിയുള്ളവരിലും നിന്റെ സച്ചരിതരായ അടിമകളിലും ഉള്പ്പെടുത്തണേ. അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്റെ പരിശുദ്ധിയെ ഞാന് പ്രകീര്ത്തിക്കുന്നു. നീയല്ലാതെ ആരാധ്യനില്ലെന്ന് ഞാന് സാക്ഷ്യപ്പെടുത്തുന്നു, നിന്നോട് ഞാന് പാപമോചനം തേടുന്നു, നിന്നിലേക്ക് ഖേദിച്ച് മടങ്ങുകയും ചെയ്യുന്നു. ശേഷം റസൂല് (സ)യുടെയും കുടുംബത്തിന്റെയും മേല് സ്വലാതും സലാമും ചൊല്ലുകയും സൂറതുല് ഖദ്ര് (ഇന്നാ അന്സല്നാഹു ഫീലൈലതില്ഖദ്ര്) മൂന്ന് പ്രാവശ്യം ഓതുകയും ചെയ്യലും സുന്നതാണ്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള് പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില് ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില് എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള് ഒഴിവാക്കാന് ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള് ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment