അമേരിക്ക-താലിബാൻ ചർച്ച പുനരാരംഭിക്കാൻ നീക്കം
കാബൂൾ: അഫ്ഗാനിസ്ഥാനിൽ സമാധാനം സ്ഥാപിക്കാനായി താലിബാനുമായി ചർച്ചകൾ പുനരാരംഭിക്കാൻ യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ കാബൂളിലെത്തി. ചർച്ച ഫലം കണ്ടാൽ അഫ്ഗാനിസ്ഥാനിൽ നിന്നും സൈനികരെ പിൻവലിക്കുമെന്നും എന്നാൽ ഭീകര സംഘടനകളായ അൽഖാഇദ, ഐഎസ് എന്നിവർക്കെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. "സമാധാന കരാറിന് രൂപം കൊടുക്കുക എന്നത് തന്നെയാണ് ലക്ഷ്യം, അതാണ് മുന്നോട്ടുള്ള മാർഗ്ഗം", എസ്തർ പറഞ്ഞു. താലിബാനുമായി സമാധാന കരാറിനായി കഴിഞ്ഞമാസം അമേരിക്ക ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും അതേസമയത്തുതന്നെ അഫ്ഗാനിസ്ഥാനിൽ താലിബാൻ ആക്രമണങ്ങൾ നടന്നത് മൂലം ചർച്ചകൾ നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നിർദേശം നൽകുകയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter