സുപ്രീം കോടതി അനുമതിയിൽ കശ്മീരിലെത്തി ഗുലാം നബി ആസാദ്
- Web desk
- Sep 21, 2019 - 03:12
- Updated: Sep 21, 2019 - 07:02
ശ്രീനഗർ: രണ്ടുപ്രാവശ്യം വിമാനത്താവളത്തിൽ തടയപ്പെട്ടതിനുപിന്നാലെ ഗുലാം നബി ആസാദ് കാശ്മീരിൽ എത്തി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ഉപാധികളോടെ കശ്മീരിലേക്ക് പോകാൻ അനുമതി നൽകിയതോടെയാണ് വെള്ളിയാഴ്ചയോടെ അദ്ദേഹം ശ്രീനഗറിൽ എത്തിയത്. ശനി ഞായർ ദിവസങ്ങളിൽ അനന്തനാഗ് ഭാരമുള്ള തുടങ്ങിയ സ്ഥലങ്ങൾ ഗുലാംനബി സന്ദർശിക്കും. മുമ്പ് രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളോടൊപ്പം കശ്മീർ സന്ദർശിക്കാൻ അദ്ദേഹം ശ്രമം നടത്തിയിരുന്നെങ്കിലും ഡൽഹി വിമാനത്താവളത്തിൽ വച്ച് അധികൃതർ തടയുകയായിരുന്നു. കശ്മീരിന്റെ മുൻമുഖ്യമന്ത്രിയും പ്രദേശത്തെ മുതിർന്ന കോൺഗ്രസ് രാഷ്ട്രീയ നേതാവുമാണ് ഗുലാം നബി ആസാദ്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment