ബാബരി മസ്ജിദില്‍ പൊളിക്കുന്നതില്‍ താനും പങ്കാളിയായിരുന്നു; വിവാദ പ്രസ്താവനയുമായി പ്രജ്ഞസിംഗ്
- Web desk
- Apr 22, 2019 - 06:22
- Updated: Apr 22, 2019 - 06:22
വീണ്ടും വിവാദ പ്രസ്താവനയുമായി മാലഗോവ് സ്‌ഫോടനക്കേസിലെ പ്രതിയും ഭോപ്പാലില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ പ്രജ്ഞാസിംഗ് ഠാക്കൂര്‍.
ബാബരി മസ്ജിദ് പൊളിക്കുന്നതില്‍ താന്‍ പങ്കെടുത്തിരുന്നെന്നും അതില്‍ അഭിമാനമുണ്ടെന്നും പ്രജ്ഞാസിംഗ് ഠാക്കൂര്‍ പറഞ്ഞു.
പ്രസ്താവന ഇങ്ങനെ
ഞാന്‍ അയോധ്യയില്‍ പോയിട്ടുണ്ട്, ഇനിയും പോകും ബാബരി മസ്ജിദ് തകര്‍ത്തതില്‍ പങ്കെടുത്തിട്ടുണ്ട്, ഇനിയും രാമക്ഷേത്രം പണിയാന്‍ അങ്ങോട്ട് പോകും,ഇത് രാമരാജ്യമാണ് അത് നിര്‍മ്മിക്കുന്നതില്‍ നിന്ന് തടയാന്‍ ഒരാള്‍ക്കുമാകില്ല.
ഭോപ്പാലില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രജ്ഞ സിംഗ് ഠാക്കൂര്‍.
ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിരവധി ബി.ജെ.പി നേതാക്കളാണ് വര്‍ഗീയ പ്രസ്താവനകളുമായി രംഗത്തു വരുന്നത്.ഏറ്റവും ഒടുവിലത്തേതാണ് പ്രജ്ഞയുടെ പ്രസ്താവന.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment