ബുലന്ദ്ശഹര്‍ പറയുന്നത് വെറുപ്പിന്റെ രാഷ്ട്രീയം
- ശക്കീല്‍ ഫിര്‍ദൗസി
- Dec 22, 2018 - 06:07
- Updated: Dec 22, 2018 - 06:07
യു.പിയിലെ ബുലന്ദ്ശഹറില്‍ പശുവിന്റെ പേരില്‍ നടന്ന കലാപം യോഗിയുടെ വെറുപ്പിന്റെ രാഷ്ട്രീയം കൂറേക്കൂടി പുറത്തുകൊണ്ടുവരികയായിരുന്നു. രണ്ടാഴ്ച മുമ്പ് ഹിന്ദുത്വ വാദികള്‍ നടത്തിയ ആക്രമണത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ടിരുന്നു.
പശുക്കളെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് സംഘടിച്ചെത്തിയ ബജ്‌റങ് ദള്‍ ആക്രമികള്‍ നടത്തിയ ആസൂത്രിതമായ കലാപത്തിനിടയിലാണ് പോലീസ് ഇന്‍സ് പെക്ടര്‍ സുബോധ് കുമാര്‍ സിങ് വധിക്കപ്പെട്ടിരുന്നത്.
ഇതിനെതിരെ രാജ്യത്തെ വിരമിച്ച 80 ഉന്നത ഉദ്യോഗസ്ഥര്‍ രംഗത്ത് വന്നിരുന്നു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി യോഗിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടാണ് അവര്‍ വന്നിരുന്നത്.
യോഗി അധികാരത്തില്‍ വന്ന ശേഷം വെറുപ്പിന്റെ രാഷ്ട്രീയം ഉത്തര്‍പ്രദേശില്‍ ശക്തിപ്പെടുകയാണ്. ഭരണപരമായ തത്ത്വങ്ങള്‍, ഭരണഘടനാപരമായ നൈതികത, ജനങ്ങളുടെ സാമൂഹികമായ സ്വഭാവം എന്നിവ ദുഷിപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ട്. മതഭ്രാന്തിന്റെ പ്രചാരകനെന്ന നിലയിലാണ് പുരോഹിതനായ മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.
ഈ കലാപവുമായി ബന്ധപ്പെട്ട് പരസ്പരവിരുദ്ധമായ പ്രസ്താവനകളാണ് യോഗി ഇതുവരെ പുറപ്പെടുവിച്ചിരുന്നത്. പോലീസ് ഇന്‍സ്‌പെക്ടറുടേത് അപകട മരണമാണെന്നു വാദിച്ച അദ്ദേഹം ഇപ്പോള്‍ അത് മാറ്റി. കലാപത്തിനു പിന്നില്‍ രാഷ്ട്രീയ ഗുഢാലോചനയുണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നു.
ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് യോഗി തന്റെ നലപാട് മാറ്റിയിരിക്കുന്നത്. നിയമ സഭയിലും അതിനെ തുടര്‍ന്നു നടന്ന പത്രസമ്മേളനത്തിലും ഇത് ആവര്‍ത്തിച്ചിരുന്നു.
ഏതായാലും, കലാപകാരികള്‍ക്ക് വളം വെച്ച് നല്‍കുന്ന യോഗിയുടെ നിലപാട് ഏറെ പ്രതിഷേധാര്‍ഹം തന്നെയാണ്. ഉദ്യോഗത്ഥര്‍ അവകാശപ്പെടുന്ന പോലെ യു.പിയെ ഒരു കൊല ഭൂമിയാക്കാനാണ് ഗോഗി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment