ഹജ്ജ് 2020: അറഫാ ദിനത്തിലും പെരുന്നാള്‍ ദിനത്തിലും പൊതുജനങ്ങള്‍ക്ക് ഹറമിലേക്ക് പ്രവേശനമില്ല
- Web desk
- Jul 22, 2020 - 19:52
- Updated: Jul 23, 2020 - 02:50
അതിനിടെ ഈ വര്‍ഷത്തെ ഹജ്ജ് പദ്ധതികള്‍ക്ക് മക്ക ഗവര്‍ണറും ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ഉപദേശകനും മക്ക ഹറം വികസന സമിതി അതോറിറ്റി ചെയര്‍മാനുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരൻ അംഗീകാരം നല്‍കി. ഹജ്ജ് ഓപ്പറേഷന്‍ പദ്ധതികള്‍, ജമറാത്ത്, അസീസിയ, ശഅബയിന്‍ ടണലുകള്‍, കാലാവസ്ഥാ ലഘൂകരണ സംവിധാനം എന്നിവയിലെ ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സ്, പുണ്യ സ്ഥലങ്ങളിലെ ബാത്‌റൂം അടക്കമുള്ള സ്ഥലങ്ങളിലെ ശുചീകരണം തുടങ്ങിയവ ഉള്‍കൊള്ളുന്ന പദ്ധതികള്‍ക്കാണ് അംഗീകാരം. മക്ക: വിശുദ്ധ ഹജ്ജ് കര്‍മ്മം അടുത്തയാഴ്ച്ച തുടങ്ങാനിരിക്കെ സുശക്തമായ ആരോഗ്യ, സുരക്ഷ ക്രമീകരണങ്ങളുടെ ആദ്യ ഘട്ടം പൂര്‍ത്തിയായയതായി സുരക്ഷാ ഫോഴ്‌സ് അസിസ്റ്റന്‍റ് കമാണ്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് ബിന്‍ വസ്ല്‍ അല്‍ അഹ്‌മദി പറഞ്ഞു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി തന്നെ ഈ വര്‍ഷം അറഫാ ദിനത്തിലും പെരുന്നാള്‍ ദിനത്തിലും പൊതുജനങ്ങള്‍ക്ക് ഹറമിലേക്ക് പ്രവേശനം നല്‍കുകയില്ലെന്നും അറഫ ദിനത്തിലെ നോമ്പ് തുറ മക്ക നിവാസികള്‍ വീടുകളില്‍ വെച്ച് തന്നെ നിര്‍വ്വഹിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
അതിനിടെ ഈ വര്‍ഷത്തെ ഹജ്ജ് പദ്ധതികള്‍ക്ക് മക്ക ഗവര്‍ണറും ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ഉപദേശകനും മക്ക ഹറം വികസന സമിതി അതോറിറ്റി ചെയര്‍മാനുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരൻ അംഗീകാരം നല്‍കി. ഹജ്ജ് ഓപ്പറേഷന്‍ പദ്ധതികള്‍, ജമറാത്ത്, അസീസിയ, ശഅബയിന്‍ ടണലുകള്‍, കാലാവസ്ഥാ ലഘൂകരണ സംവിധാനം എന്നിവയിലെ ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സ്, പുണ്യ സ്ഥലങ്ങളിലെ ബാത്‌റൂം അടക്കമുള്ള സ്ഥലങ്ങളിലെ ശുചീകരണം തുടങ്ങിയവ ഉള്‍കൊള്ളുന്ന പദ്ധതികള്‍ക്കാണ് അംഗീകാരം.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment