ഇസ്രായേൽ പുതിയ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെ നെതന്യാഹുവിനെതിരെ അന്വേഷണത്തിന് ഉത്തരവ്
ടെൽ അവീവ്: തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും സർക്കാർ രൂപീകരിക്കാൻ ഞാൻ സാധിക്കാത്തതിൽ തുടർന്ന് ഇസ്രായേൽ പുതിയ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ അഴിമതിയാരോപണത്തില്‍ ഇസ്രായേല്‍ അറ്റോണി ജനറല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഇസ്രായേലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അധികാരത്തിലുള്ള ഒരു പ്രധാനമന്ത്രിക്കെതിരെ അഴിമതിക്കുറ്റം ചുമത്തപ്പെട്ടുന്നത്. കൈക്കൂലി, വഞ്ചനകേസുകളില്‍ മൂന്നെണ്ണം വീതമാണ് നെതന്യാഹുവിനെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നതെന്ന് നിയമ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രിയും ഭാര്യ സാറയും ആഡംബര വസ്തുക്കള്‍ കൈക്കൂലിയായി സ്വീകരിച്ചുവെന്നും അത് പ്രധാനമന്ത്രിയുടെ ഓഫീസിനെ കളങ്കപെടുത്തിയെന്നും പ്രസ്താവനയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് വിജയത്തിനായി മാധ്യമ സ്ഥാപനത്തെ സ്വാധീനിച്ചതിനും കേസെടുത്തിട്ടുണ്ട്. അതേ സമയം തന്നെ സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ പ്രതിപക്ഷം നടത്തുന്ന ശ്രമമാണിതെന്ന് തുറന്നടിച്ച നെതന്യാഹു കേസുകളെ തുടര്‍ന്ന് താന്‍ രാജി വെക്കില്ലെന്നും വ്യക്തമാക്കി. അഴിമതി കേസില്‍ കേസെടുത്ത സാഹചര്യത്തില്‍ നെതന്യാഹു സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപെട്ടു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter