എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അന്തരിച്ചു

സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ജനറല്‍ സെക്രട്ടറിയുമായ അലവിക്കുട്ടി എന്ന  ചെമ്മുക്കന്‍  കുഞ്ഞാപ്പു ഹാജി അന്തരിച്ചു. 80 വയസ്സായിരുന്നു. 

1940 ല്‍ചെമ്മുക്കന്‍ മുഹമ്മദ് കുട്ടി ഹാജിയുടെയും തയ്യില്‍ കുഞ്ഞായിശുമ്മയുടെയും മകനായാണ് ജനനം.
1977ല്‍ സമസ്തയുടെ കീഴില്‍ സുന്നിമഹല്ല് ഫെഡറേഷന്‍ രൂപീകരണകാലം മുതല്‍ മരണം വരെ ജനറല്‍ സെക്രട്ടറി,അഞ്ച് പതിറ്റാണ്ട് കാലം (1971) മുതല്‍ പുലിക്കോട് മഹല്ലിന്റെ പ്രസിഡണ്ട്,  കോട്ടക്കല്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട്, എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.മലപ്പുറം ചെമ്മങ്കടവ് സ്വദേശി പറവത്ത് മറിയുമ്മ ഹജ്ജുമ്മയാണ് ഭാര്യ.14 മക്കളുണ്ട്, ഇതില്‍ രണ്ട് പേര്‍ നേരത്തെ മരണപ്പെട്ടിരുന്നു. കേരള മുസ്‌ലിംകളുടെ മഹല്ല് സംവിധാനത്തിലും  നിരവധി മത-ഭൗതികവിദ്യഭ്യാസ സ്ഥാപനങ്ങളെ  വളര്‍ത്തിയെടുക്കുന്നതിലും  മുഖ്യപങ്ക് വഹിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter