സ​അ​ദ്​ ഹരീരി വീണ്ടും  ലബനാൻ പ്രധാനമന്ത്രിയാവുന്നു
ബൈറൂത്: സ​അ​ദ്​ ഹരീരി വീണ്ടും ലബനാൻ പ്രധാനമന്ത്രിയാവുന്നു. പ്ര​സി​ഡ​ന്‍​റ്​ മി​ഷേ​ല്‍ ആ​വോ​ണ്‍ പ്രധാനമന്ത്രി പദത്തിലേക്ക് ഹരീരിയുടെ പേര് നി​ര്‍ദേശിച്ചിരിക്കുകയാണ്. . 75-90 കാ​ല​ത്തെ ആ​ഭ്യ​ന്ത​ര​യു​ദ്ധ​ശേ​ഷം രാ​ജ്യം ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി അ​നു​ഭ​വി​ക്കു​ന്ന സമയത്താണ് ഹരീരിയെ തേടി വീണ്ടും പ്രധാന മന്ത്രി പദവിയെത്തുന്നത്.

പുതിയ വെല്ലുവിളികൾ അ​തി​ജീ​വി​ക്കു​ക എ​ന്ന​താ​കും ഹ​രീ​രി​യു​ടെ മു​ന്നി​ലെ പ്രധാന വെല്ലുവിളി. നാ​ലാ​മ​ത്തെ ത​വ​ണ പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​നാ​ണ്​ ഹ​രീ​രി ഒ​രു​ങ്ങു​ന്ന​ത്. സ​ര്‍​ക്കാ​ര്‍​വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ങ്ങ​ളെ തു​ട​ര്‍​ന്ന്​ ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​ക്​​ടോ​ബ​റി​ലാ​ണ്​ അ​ദ്ദേ​ഹം രാ​ജി​വെ​ച്ച​ത്. രാ​ജ്യ​ത്തെ സാ​മ്പത്തിക പ്ര​തി​സ​ന്ധി​യി​ല്‍​നി​ന്ന്​ ക​ര​ക​യ​റ്റാ​ന്‍ വി​ദ​ഗ്​​ധ​രെ ഉ​ള്‍​പ്പെ​ടു​ത്തി സ​ര്‍​ക്കാ​റു​ണ്ടാ​ക്കു​മെ​ന്ന്​ ഹ​രീ​രി പ​റ​ഞ്ഞു. ലബനാൻ തലസ്ഥാനമായ ബൈറൂത്തിൽ നടന്ന ഉഗ്രസ്ഫോടനത്തോടെയാണ് സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തിയാർജിക്കുന്നതും അങ്ങനെ നിലവിലെ മന്ത്രിസഭ മുഴുവൻ രാജിവെക്കുന്നതും. ഇതോടെയാണ് മുൻപ്രധാനമന്ത്രി ഹരീരിക്ക് ഒരു അവസരം കൂടി ലഭിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter