പൗരത്വ ഭേദഗതി ബില്ലിനെതിരെ ലണ്ടനിൽ വമ്പിച്ച റാലി
ലണ്ടൻ: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന ഇന്ത്യയിലുടനീളമുള്ള പ്രതിഷേധ പ്രകടനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോകത്തിലെ വിവിധ ഭാഗങ്ങളിൽ കൂറ്റൻ റാലികൾ. ലണ്ടനിലെ പാർലമെന്റ് സ്ക്വയറിൽ ഗാന്ധി പ്രതിമക്ക് സമീപത്ത് നടന്ന റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. ഇന്ത്യൻ ഭരണഘടന സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു നടന്ന റാലിയിൽ ലണ്ടനിലെ വിവിധ സർവകലാശാലകളിലെ വിദ്യാർഥികൾ അണിനിരന്നു. സി.എ.എ, എൻ.ആർ.സി എന്നിവ പിൻവലിക്കുക എന്നീ പ്ലകാർഡുകൾ ഏന്തിയായിരുന്നു റാലി നടത്തിയത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരമുഖത്തിറങ്ങിയ ജാമിയ മില്ലിയ, അലിഗഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് റാലി അഭിവാദ്യമർപ്പിച്ചു. നിയമം പാസാക്കിയതിനെതിരെ ഇന്നലെ ലണ്ടനിലെ ഇന്ത്യൻ എംബസിക്ക് പുറത്ത് പ്രതിഷേധക്കാർ ഒത്തുകൂടിയിരുന്നു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter