ഇറാൻ പ്രക്ഷോഭം ശത്രുക്കളുടെ ഗൂഡാലോചന- ഹസ്സന്‍ റൂഹാനി
- Web desk
- Nov 23, 2019 - 16:03
- Updated: Nov 23, 2019 - 18:13
തെഹ്‌റാന്‍: ഇന്ധല വില വർധന ക്കെതിരെ ഇറാനിൽ ആരംഭിച്ച പ്രക്ഷോഭത്തിനെതിരെ കടുത്ത വിമർശനവുമായി ഇറാനിയന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി.
മേഖലയില്‍ സിയോണിസ്റ്റുകളും അമേരിക്കയും വിത്തു പാകിയ ശക്തിയാണ് പ്രക്ഷോഭത്തിനു പിന്നിലെന്ന് റൂഹാനി ആരോപിച്ചു.
പ്രക്ഷോഭത്തിനു നേരെ സുരക്ഷാ സൈന്യം നടത്തിയ ആക്രമണത്തില്‍ 106 പേര്‍ കൊല്ലപ്പെട്ടു എന്ന ആനംസ്റ്റിയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് റൂഹാനിയുടെ പ്രസ്താവന. റിപ്പോര്‍ട്ടിനെ ഇറാന്‍ തള്ളിക്കളഞ്ഞു.
നേരത്തെ ഇറാന്‍ പരമോന്നത നേതാവായ അയത്തൊള്ള ഖമേനിയും പ്രക്ഷോഭത്തെ നിസ്സാരവല്‍ക്കരിച്ചിരുന്നു. പ്രക്ഷോഭം ഒരു സുരക്ഷാ പ്രശ്‌നം മാത്രമണെന്നും പരിഹരിച്ചിട്ടുണ്ടെന്നുമാണ് ഖുമൈനി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.
രാജ്യത്തെ പല നഗരങ്ങളിലും ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിച്ചിരിക്കുകയാണ്. വിഷയത്തില്‍ ആശങ്കയുണ്ടെന്ന് യു.എന്നും അറിയിച്ചിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment