സുദര്‍ശന്‍ ടി.വി പ്രഥമദൃഷ്ട്യാ ചട്ടങ്ങള്‍ ലംഘിച്ചു: സുപ്രീംകോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍
- Web desk
- Sep 23, 2020 - 18:58
- Updated: Sep 23, 2020 - 19:14
ന്യൂഡല്‍ഹി: മുസ്‌ലിം സമുദായം യുപിഎസ് സിയിൽ കടന്ന് കയറുന്നുവെന്ന് പറഞ്ഞ് യുപിഎസ് സി ജിഹാദ് എന്ന പേരിൽ ടെലിവിഷൻ പരിപാടി
സംപ്രേഷണം ചെയ്യാൻ തീരുമാനിച്ച സ്വകാര്യ ചാനലായ സുദര്‍ശന്‍ ടി.വി പ്രഥമദൃഷ്ട്യാ ചട്ടങ്ങള്‍ ലംഘിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചു.
പരിപാടിയിലൂടെ മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുദര്‍ശന്‍ ടി.വിയുടെ ചാനല്‍ പരിപാടി നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
സുദർശന ചാനൽ പരിപാടി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാൻ കേന്ദ്രസര്‍ക്കാറിനോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു.
യുപിഎസ് സി ജിഹാദ് എന്ന പേരിലുള്ള ഈ പരിപാടിക്കെതിരെ തുടക്കം മുതൽ ശക്തമായ എതിർപ്പായിരുന്നു ഉയർന്നിരുന്നത്. എന്നാൽ പരിപാടിയിൽ കുഴപ്പമില്ലെന്ന് പറഞ്ഞ് അനുമതി നൽകാൻ കേന്ദ്ര സർക്കാർ ആദ്യം തയ്യാറായിരുന്നെങ്കിലും കോടതി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചതോടെ പരിപാടിയെ തള്ളിക്കളഞ്ഞ് സർക്കാർ രംഗത്ത് വരികയായിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment