ഷാഹീൻ ബാഗ് മോഡൽ സമരം ഡൽഹിയിലെ മറ്റു പ്രദേശങ്ങളിലേക്കും
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ തുടക്കം മുതൽ സ്ത്രീകളും കുട്ടികളും സമര രംഗത്തിറങ്ങിയ ഷഹീന്‍ ബാഗ് മോഡല്‍ ഉപരോധ സമരം ഡൽഹിയിലെ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നു. ജഫ്രബാദ്, മൗജ്പൂര്‍, ബാബര്‍പൂര്‍ എന്നീ മൂന്നു പ്രദേശങ്ങളിലാണ് സ്ത്രീകളും കുട്ടികളും സമര രംഗത്തിറങ്ങിയിരിക്കുന്നത്. സമരം ശക്തമായതോടെ ഇവിടങ്ങളിലുള്ള രണ്ട് മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ജഫ്രബാദ് മെട്രോ സ്റ്റേഷനു സമീപം പ്രധാനപാത ഉപരോധിച്ചാണ് പ്രതിഷേധക്കാര്‍ സമരം നടത്തുന്നത്.

അതിനിടെ പൗരത്വ നിയമ അനുകൂലികളും സമരക്കാരും തമ്മിൽ സംഘര്‍ഷമുണ്ടായത് സ്ഥിതിഗതികൾ ഏറെ രൂക്ഷമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ജഫ്രബാദിന് പിന്നാലെ സീലംപൂരിലും,ചാന്ദ്ബാഗിലും ഷബീന്‍ ബാഗ് മോഡല്‍ സമരം ശക്തമായിട്ടുണ്ട്. കൂടാതെ ഇന്നലെ അലിഗഢില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് ബന്ധം താല്‍ക്കാലികമായി വിഛേദിച്ചിരിക്കുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter