റോഹിങ്ക്യൻ വംശഹത്യ:  മ്യാൻമറിനെതിരെ  അന്താരാഷ്ട്ര കോടതി
ന്യൂഡല്‍ഹി: മ്യാൻമറിൽ റോഹിങ്ക്യന്‍ മുസ്‌ലിംകൾക്കെതിരെ നടക്കുന്ന അത്രികമങ്ങളില്‍ മ്യാന്‍മര്‍ സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് അന്താരാഷ്ട്ര നീതിന്യായകോടതി. അന്താരാഷ്ട്ര തലത്തിൽ നിന്നുയർന്ന വിമര്‍ശനങ്ങളെയെല്ലാം മ്യാന്‍മര്‍ സ്ഥാനപതി ഓങ് സാന്‍ സൂചി ശക്തമായ എതിര്‍ത്തുകൊണ്ട് രംഗത്ത് വന്നതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടല്‍. 17 ജഡ്ജിമാര്‍ അടങ്ങുന്ന പാനല്‍ ഐക്യകണ്‌ഠേനയാണ് മ്യാൻമറിനെതിരെയുള്ള നിര്‍ദേശത്തിനനുകൂലമായി വോട്ടുചെയ്തത്. റോഹിങ്ക്യകള്‍ക്കെതിരായി മ്യാന്‍മറില്‍ നടക്കുന്ന കൂട്ടക്കൊലയും അതിക്രമങ്ങളും അവസാനിപ്പിക്കണമെന്നാണ് കോടതി നിര്‍ദേശം. മ്യാന്‍മറില്‍ 2017ല്‍ ബുദ്ധ മതക്കാര്‍ നടത്തിയ വംശഹത്യയിൽ റോഹിങ്ക്യൻ ജനവിഭാഗത്തിന് ജീവന്‍ നഷ്ടമാകുകയും ഏഴ് ലക്ഷത്തോളം പേർ ബംഗ്ലാദേശിലേക്ക് പാലായനം നടത്തുകയും ചെയ്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter