സ്കൂളുകളിൽ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ
മുംബൈ: രാജ്യത്തുടനീളം പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തിൽ ഭരണഘടനയുടെ ആമുഖം വായിക്കുന്നത് ട്രെൻഡ് ആയി മാറുന്നതിനിടെ റിപ്പബ്ലിക് ദിനത്തിൽ എല്ലാ സ്കൂളുകളിലും നടക്കുന്ന മോർണിംഗ് അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി. തുടർന്ന് എല്ലാ ദിവസങ്ങളിലും പ്രഭാതപ്രാർത്ഥന ശേഷവും അത് തുടരണമെന്നും അവർ പറഞ്ഞു. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് ഉള്ള തീരുമാനം ആണെങ്കിലും ഈ ജനുവരി 26 മുതൽ ഞങ്ങൾ ഇതു നടപ്പാക്കും. ഭരണഘടനയുടെ പരമാധികാരം എല്ലാവരുടെയും ക്ഷേമം ആണ്. സംസ്ഥാന സർക്കാരിന്റെ ഒരു പദ്ധതി കൂടിയായ ഇത് സ്കൂളുകളിൽ നടപ്പാക്കുന്നത് വിദ്യാർത്ഥികളിൽ ഭരണഘടനയുടെ പ്രാധാന്യം അറിയിക്കുക എന്ന ലക്ഷ്യത്തിലാണ്- കോൺഗ്രസ് നേതാവ് കൂടിയായ മന്ത്രി പറഞ്ഞു. 2013 അധികാരത്തിലിരുന്ന കോൺഗ്രസ് സർക്കാരാണ് ഈ കാര്യത്തിൽ നേരത്തെ തീരുമാനമെടുക്കുന്നത്. നിയമഭേദഗതി ഉൾപ്പെടെയുള്ള നിയമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ രാജ്യത്ത് നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter