''പാകിസ്ഥാനില്‍ പോകൂ'' എന്ന ആക്രോശവുമായി ഹരിയാനയില്‍ മുസ്‌ലിം കുടുംബത്തിന് നേരെ ഹിന്ദുത്വ ആക്രമണം

ഹോളി ദിനം ആഘോഷിക്കുന്നതിനിടെ ഹോക്കിസ്റ്റിക്കുമായെത്തിയ ഹിന്ദുത്വ പ്രവര്‍ത്തകര്‍ മുസ്‌ലിം കുടുംബത്തെ ആക്രമിച്ചു. അക്രമിക്കുന്നതോടപ്പം പാകിസ്ഥാനില്‍ പോകൂ എന്ന് ആക്രോശിക്കയും ചെയ്തു. 

ഹരിയാനയിലെ ഗുര്‍ഗോണ്‍ ബോണ്‍സി ഗ്രാമത്തില്‍ റോഡില്‍ ഹോക്കിസ്‌ററിക്കുമായെത്തി ആക്രമിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് കുടുംബം പോലീസില്‍ നല്‍കിയ പരാതിയിലാണ് തങ്ങളോട് നാട് വിട്ട് പാകിസ്ഥാനില്‍ പോകാന്‍ ഭീഷണിപ്പെടുത്തിയെന്നും വ്യക്തമാക്കിയത്.
എസി.പി ദിനേശ് യാദവ് സംഭവത്തില്‍ ബന്ധമുള്ള അയല്‍വാസികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ക്രിക്കറ്റ് മാച്ചിനിടയിലാണ് അക്രമം നടന്നതെന്ന് പോലീസ് വ്യക്തമാക്കി.
അക്രമത്തില്‍ പങ്കെടുത്തവര്‍ 15 ന്റെയും 20 ന്റെയും വയസ്സിനിടയിലുള്ളവരാണെന്നും അദ്ധേഹം പറഞ്ഞു.
ഐ.പി.സി 147,148,452,427,307 കലാപം, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ ചാര്‍ത്തിയാണ് കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.
തങ്ങള്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ ബൈക്കുകളിലായെത്തി അക്രമിക്കുകയായിരുന്നുവെന്ന് 28 കാരനായ ദില്‍ഷാദ് പരാതിയില്‍ പറയുന്നു. ഹോക്കി വടികളുമായാണ് അക്രമിച്ചതെന്നും അവര്‍ പറഞ്ഞു.
പലസംസ്ഥാനത്തും ഹിന്ദുത്വ ഭീകരര്‍ ഗോസംരക്ഷണമെന്ന പേരില്‍ മുസ്‌ലിംകളെ ആള്‍ക്കൂട്ട വധത്തിനിരയാക്കിയിരുന്നതിന് പിന്നാലെയാണ് പുതിയ വാര്‍ത്തകള്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter