പൗരത്വ ബില്ലിനെതിരെ  തമിഴ്നാട്ടിൽ വൻ പ്രതിപക്ഷ റാലി
ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡിഎംകെ പ്രസിഡൻറ് എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിൽ ശക്തമായ പ്രതിഷേധ റാലി നടത്തി. ഡിഎംകെ യോടൊപ്പം കോൺഗ്രസ്, എംഡിഎംകെ, മുസ്‌ലിം ലീഗ്, സിപിഐഎം, സിപിഐ തുടങ്ങിയ പ്രതിപക്ഷ സഖ്യത്തിലുള്ള 15 പാർട്ടികളും മാർച്ചിൽ പങ്കെടുത്തു. സ്റ്റാലിൻ, കോൺഗ്രസ് നേതാവ് പി ചിദംബരം, എംഡിഎംകെ നേതാവ് വൈകോ, സിപിഐ എം നേതാവ് ജി രാമകൃഷ്ണൻ എന്നിവർ ഒരുമിച്ചാണ് റാലി നയിച്ചത്. കേന്ദ്രം നിയമം പിൻവലിക്കുന്നതുവരെ പ്രക്ഷോഭത്തിൽ നിന്ന് പിറകോട്ട് പോകില്ലെന്ന് ഡിഎംകെ അധ്യക്ഷൻ സ്റ്റാലിൻ അറിയിച്ചു. മാർച്ച് തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി നേരത്തെ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു എന്നാൽ മാർച്ച് റെക്കോർഡ് ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ശ്രീലങ്കയിൽ നിന്നുള്ള തമിഴ് അഭയാർത്ഥികൾക്ക് പൗരത്വം അനുവദിക്കാത്തത് വഴി പിന്തുണക്കുക വഴി എ.ഐ.ഡിഎംകെ തമിഴ് ജനതയെ വഞ്ചിച്ചിരിക്കുകയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter