ജാർഖണ്ഡ് നിയുക്ത മുഖ്യമന്ത്രിയും പൗരത്വ ബില്ലിനെതിരെ
റാഞ്ചി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ ബില്ലിനെതിരെ നിലയുറപ്പിക്കുമെന്ന സൂചനയുമായി ജാര്‍ഖണ്ഡ് നിയുക്ത മുഖ്യമന്ത്രി ഹേമന്ത് സോറന്‍. ദാരിദ്ര്യത്തില്‍ കഴിയുന്ന ജാര്‍ഖണ്ഡിലെ ജനവിഭാഗങ്ങളോട് അവരുടെ പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടിന്ന് ഹേമന്ത് സോറന്‍ സൂചന നൽകി. എന്‍ആര്‍സിയെ നോട്ട് നിരോധനത്തോട് ഉപമിച്ചാണ് സോറൻ വിമർശനമുന്നയിച്ചത്. ദേശീയ പൗരത്വ രജിസ്റ്റര്‍ ഇന്ത്യക്കാരെ പുതിയ തലത്തിലുള്ള ബുദ്ധിമുട്ടുകളിലൂടെയാണ് നയിക്കുകയെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹേമന്ത് സോറന്‍ കൂട്ടിച്ചേര്‍ത്തു. 'പദ്ധതികള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്, എന്നാല്‍ അത് ജനങ്ങളെ വീണ്ടും ക്യൂവില്‍ നിര്‍ത്തലാകും, ഇത്തവണ അത് പൗരത്വം തെളിയിക്കാന്‍ വേണ്ടിയാകും, 2016 നോട്ട് നിരോധന കാലത്തിന്റെ ആവര്‍ത്തനമാകും ഇത്', ജാര്‍ഖണ്ഡില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ എന്‍ആര്‍സി നടപ്പാക്കുമോയെന്ന ചോദ്യത്തിന് സോറന്‍ മറുപടി നല്‍കി. തിങ്കളാഴ്ച നടന്ന വോട്ടെണ്ണലിൽ 81ൽ 47 സീറ്റുകൾ നേടി ജെഎംഎം, കോൺഗ്രസ്, ആർ.ജെ.ഡി അടങ്ങുന്ന മഹാസഖ്യം കേവലഭൂരിപക്ഷം തെളിയിച്ചിരുന്നു. ഇതിൽ 30 സീറ്റുകൾ നേടി ജെ.എം.എം ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter