അറിവാണ് മാനുഷിക പുരോഗതിയുടെ അടിത്തറ: ഹൈദരലി തങ്ങള്‍

അറിവാണ് മാനുഷിക പുരോഗതിയുടെ അടിത്തറയെന്നും ഉയരങ്ങളിലേക്കുള്ള മാര്‍ഗം വിജ്ഞാന സമ്പാദനത്തിലൂടെയാണ് ലഭിക്കുന്നതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും ആത്മീയ നേതാവുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. 

വിജ്ഞാനം കൈമാറുകയെന്ന ദൗത്യമാണ് മദ്‌റസാധ്യാപകര്‍ നിര്‍വ്വഹിക്കുന്നത്. ശാന്തിയുടെയും സമാധാനത്തിന്റെയും അച്ചടക്കത്തിന്റെയും സന്ദേശങ്ങള്‍ സമൂഹത്തിന് കൈമാറുകയാണ് മുഅല്ലിമുകള്‍ നിര്‍വ്വഹിക്കുന്ന ദൗത്യമെന്നും തങ്ങള്‍ പറഞ്ഞു. 

മുഅല്ലിം സാരഥി സംഗമത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു തങ്ങള്‍.നിരവധി പണ്ഡിതരും മദ്‌റസാ മുഅല്ലിമീങ്ങളും പരിപാടിയില്‍ സംബന്ധിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter