ഇറാന്‍ കാണുന്നത് ട്രംപിന്റെ അന്ത്യം: ഇറാന്‍ വിദേശകാര്യമന്ത്രി

ഇറാന്‍ കാണുന്നത് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യമാണെന്നും എന്നാല്‍ ട്രംപ് ഒരിക്കലും ഇറാന്റെ അന്ത്യം കാണുകയില്ലെന്നും ഇറാന്‍ വിദേശകാര്യമന്ത്രി ജാവേദ് സരീഫ്.

ടെഹ്‌റാന്റെയും ട്രംപ് ഭരണകൂടത്തിന്റെയും യുദ്ധസമാന സാഹചര്യ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.
ഇറാന്‍ ഭീകരവാദികളെ പിന്തുണക്കുകയാണെന്ന അമേരിക്കന്‍ പ്രസിഡണ്ടിന്റെ വാദം അദ്ദേഹം തള്ളി, യഥാര്‍ത്ഥ തീവ്രവാദി ഡൊണാള്‍ഡ് ട്രംപ് ആണെന്നും അദ്ധേഹം പറഞ്ഞു.
ഇറാനെതിരെയുള്ള സാമ്പത്തിക തീവ്രവാദത്തിന്റെ ഉത്തരവാദി ട്രംപാണെന്നും അദ്ധേഹം പറഞ്ഞു.
ഇറാന്‍ യുദ്ധം ചെയ്യാന്‍  ഉദ്ധേശിക്കുകയാണെങ്കില്‍ അത് ഇറാന്റെ അന്ത്യമായിരിക്കുമെന്ന് യു.എസ് പ്രസിഡണ്ട് കഴിഞ്ഞ ദിവസംട്വീറ്റ് ചെയ്തിരുന്നു.
അതിന് മറുപടിയെന്നോണമാണ് സരീഫ് ഇങ്ങനെ പ്രതികരിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter