ഖശോഗി കൊലപാതകം:  അഞ്ചുപേർക്ക് വധശിക്ഷ
റിയാദ്: സൗദി പൗരനും മാധ്യമ പ്രവര്‍ത്തകനുമായ ജമാല്‍ ഖശോഗിയെ തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേര്‍ക്ക് വധശിക്ഷ പ്രഖ്യാപിച്ചു. കൊലപാതകത്തില്‍ 11 പേര്‍ കുറ്റക്കാരെന്നും സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ കണ്ടെത്തി. മൂന്നു പേര്‍ക്ക് 24 വര്‍ഷം തടവു ശിക്ഷയും വിധിച്ചു. റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് സഊദ് അല്‍ കഹാത്താനിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു. മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയെ കൊന്ന് കഷ്ണങ്ങളാക്കിയ അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൗദി പ്രോസിക്യൂഷന്‍ നേരത്തെ പറഞ്ഞിരുന്നു. പ്രതികള്‍ ഖശോഗിയെ മരുന്ന് കുത്തിവെച്ചാണ് കൊന്നത്. ഒക്ടോബര്‍ രണ്ടിനാണ് സൗദി പൗരനും മാധ്യമ പ്രവര്‍ത്തകനുമായ ജമാല്‍ ഖശോഗി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെടുന്നത്. സംഭവം ആഗോളതലത്തിൽ സൗദിഅറേബ്യയെ ഒറ്റപ്പെടുത്തിയിരുന്നു. പാശ്ചാത്യ രാഷ്ട്രങ്ങളുടെ അടക്കം സമ്മർദ്ദം ശക്തമായതോടെയാണ് കൃത്യമായ അന്വേഷണത്തിന് സൗദി സർക്കാർ തയ്യാറായത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter