ന്യൂസിലാന്‍ഡ് ആക്രമണത്തിന് പ്രചോദനമായത് ട്രംപിന്റെ മുസ്‌ലിം വിരുദ്ധ നിലപാടെന്ന് ഇഹ്‌ലാന്‍ ഉമര്‍

ഇസ്‌ലാമിനെതിരെ വിദ്വേഷം കലര്‍ത്തുന്ന നിലപാട് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്നത് കൊണ്ടാണ് ന്യൂസിലാന്‍ഡ് പോലോത്ത ഭീകരാക്രമണങ്ങള്‍ക്ക് പ്രചോദനമാവുന്നതെന്ന് യു.എസ് കോണ്‍ഗ്രസിലെ പ്രഥമ മുസ്‌ലിം വനിതകളിലൊരാളായ ഇഹ്‌ലാന്‍ ഉമര്‍.

ലോസ് ആഞ്ചലസില്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച  പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
ഇത്തരം വംശവെറി നിലപാടുകള്‍ അമേരിക്കയയിലെ മസ്ജിദുകള്‍ക്കും സ്‌കൂളുകള്‍ക്കും ഭീഷണിയാണെന്ന് അമേരിക്കന്‍ മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും  ഇഹ്‌ലാന്‍ ഉമര്‍ വ്യക്തമാക്കി. 

ഇവിടെയെന്താണ് നടക്കുന്നതെന്ന് നമുക്കറിയാം,
വൈറ്റ് ഹൗസിലെ നമ്മുടെ നേതാവ് തന്നെയാണ് കാര്യങ്ങള്‍ വഷളാക്കുന്നത്,ഈ നേതാവ് പൊതു മധ്യത്തില്‍ പറയുന്നത് ഇസ്‌ലാമിനെ വെറുക്കുന്നുവെന്നാണ്, ഇത് കൊണ്ട് എല്ലാവരെയും മുസ്‌ലിംകളെയും വെറുക്കാന്‍ ഇത് കാരണമാവുന്നു. ഒരു സമുദായത്തെയും അതിന്റെ വിശ്വാസങ്ങളെയും കുറിച്ച് വെറുപ്പും വിദ്വേഷവും കുത്തിവെക്കുന്നു,
ഇഹ്‌ലാന്‍ ഉമര്‍ പറഞ്ഞു
പരിപാടിക്ക് മുമ്പായി ഇസ്‌ലാമിക് റിലേഷന്‍ കൗണ്‍സില്‍ ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter