ആർഎസ്എസിനെ ഐസിസിനോടുപമിച്ച് സ്വാമി അഗ്നിവേശ്
- Web desk
- Nov 26, 2019 - 17:07
- Updated: Nov 26, 2019 - 17:41
തിരുവനന്തപുരം: ലോകത്ത് ഐ.എസ്.ഐ.എസ് എങ്ങനെയാണോ അതുപോലെയാണ് ഇന്ത്യയിൽ ആർ.എസ്.എസിന്‍റെ പ്രവർത്തനമെന്ന് സ്വാമി അഗ്‌നിവേശ് പറഞ്ഞു. തിരുവനന്തപുരത്ത് ഒരു പൊതുയോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഒക്ടോബർ രണ്ടിനു ഇതേ വേദിയിൽ മറ്റൊരു പരിപാടിക്കെത്തിയ എന്നെ ആർഎസ്‌എസുകാർ ആക്രമിച്ചിരുന്നു. ലോകമാകെ അഹിംസാ ദിനമായി ആചരിച്ച ഗാന്ധി ജയന്തി ദിനത്തിലായിരുന്നു അത്. ഇന്ന് അതേ വേദിയിൽ നിന്ന് ഞാൻ അവരെ വെല്ലുവിളിക്കുകയാണ്, ധൈര്യമുള്ളവരാണെങ്കിൽ സംവാദത്തിന് നിങ്ങൾ മുന്നോട്ടു വരണം. വ്യത്യസ്‌ത അഭിപ്രായങ്ങൾ ചർച്ചയിലൂടെയാണ് പരിഹരിക്കേണ്ടത്. മുഖംമൂടിയുമായി ആക്രമണത്തിനെത്തുന്നവർ ധൈര്യശാലികളല്ല. ഹിന്ദുത്വ ഭ്രാന്തന്മാരുടെ ഇത്തരം ആക്രമണങ്ങൾ ഹിന്ദുസമൂഹത്തിനു തന്നെ അപമാനമാണ്. ഭരണഘടനയാണ് നമ്മുടെ ശക്തി. അതിനെ വെല്ലുവിളിക്കുകയാണ് ഹിന്ദുത്വ ഫാസിസ്‌റ്റുകൾ. ഏറ്റവും ഒടുവിൽ മഹാരാഷ്ട്രയിൽ നാം അതു കണ്ടു. ജനാധിപത്യത്തിന്‍റെ അപമാനകരമായ കൊലപാതകമാണ് അവിടെ കണ്ടത്'- അദ്ദേഹം പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment