ഡോ: കഫീൽ ഖാൻ ഇ.ടി മുഹമ്മദ് ബഷീർ എംപിയെ സന്ദർശിച്ചു, സന്ദർശനം മുസ്‌ലിം ലീഗ് നൽകിയ പിന്തുണക്ക് നന്ദി അറിയിക്കാൻ
- Web desk
- Sep 26, 2020 - 09:41
- Updated: Sep 26, 2020 - 17:32
നേരിൽ കാണുക പോലും ചെയ്തിട്ടില്ലാത്ത തന്റെ പ്രശ്നങ്ങൾ ഏറ്റെടുക്കുകയും പാർലമെന്റിൽ അടക്കം ഉന്നയിക്കുകയും ചെയ്ത ലീഗ് നേതൃത്വത്തെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആവില്ലെന്ന് കഫീൽ ഖാൻ പറഞ്ഞു. കുറ്റവാളികളെ കൊണ്ട് തിങ്ങിനിറഞ്ഞ മധുരയിലെ തടവ് കാലത്ത് തന്നെ അവർ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ദിവസങ്ങളോളം ഭക്ഷണവും വെള്ളവും നിഷേധിക്കുകയും ചെയ്തെന്ന് വ്യക്തമാക്കിയ ഡോ: കഫീൽ ഖാൻ മതിയായ തെളിവുകളില്ലാതെ വിചാരണ തടവിൽ പാർപ്പിച്ചിരിക്കുന്ന സോഷ്യലിസ്റ്റുകൾ, വിദ്യാർഥികൾ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവർക്കുവേണ്ടി ശബ്ദമുയർത്തുന്നത് തുടരണമെന്നും മുസ്‌ലിം ലീഗിനോട് അഭ്യർത്ഥിച്ചു.
മുസ്‌ലിം ലീഗിന്റെ മറ്റു നേതാക്കൾക്കുള്ള സന്ദേശം അദ്ദേഹം ഇ.ടിക്ക് കൈമാറി. മർദ്ദിതർക്കും പീഡിതർക്കും വേണ്ടി നിരന്തരം സംസാരിക്കാറുള്ള മുസ്‌ലിം ലീഗിന് തിരിച്ചു നൽകാനുള്ളത് പ്രാർത്ഥനകൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കഫീൽ ഖാന്റെ സന്ദേശം പോരാട്ടങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുമെന്ന് ഇടി മുഹമ്മദ് ബഷീർ എംപി പ്രസ്താവിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment