ശ്രീലങ്കന്‍ ഭീകരാക്രമണത്തെ അപലപിച്ച് സമസ്ത

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ അതിദാരുണമായ ഭീകരാക്രമണത്തെ അപലപിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ.

ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണങ്ങള്‍ ക്രൂരവും അപലപനീയവുമാണെന്ന്് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാരും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
വര്‍ഗീയതയും ഭീകരതയും ഇസ്‌ലാമിന്റെ മാര്‍ഗമല്ലെന്നും അക്രമങ്ങള്‍ ലോകത്ത് വിനാശമാണ് വിതക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
ന്യൂസിലാന്‍ഡിലെ ഭീകരാക്രമണം അവിടുത്തെ ജനത പക്വമായി നേരിട്ട പോലെ ശ്രീലങ്കന്‍ ഭരണകൂടവും ഇടപെടണമെന്നും ഭീകരവാദികളെ ഒറ്റപ്പെടുത്തണമെന്നും സമസ്ത നേതാക്കള്‍ പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter