ഷഹീന്‍ബാഗ് ഒഴിപ്പിക്കുമെന്ന അമിത് ഷായുടെ പ്രസ്താവനക്ക് മറുപടിയുമായി ജിഗ്നേഷ് മേവാനി
ന്യൂഡൽഹി: ഒരുമാസത്തിലധികമായി പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായി സമര രംഗത്തുള്ള ഷഹീന്‍ബാഗിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രതികരണത്തിന് മറുപടിയുമായി ഗുജറാത്ത് എംഎൽഎയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനി. ബിജെപി ഭരണത്തിലെത്തിയാല്‍ ഷഹീന്‍ബാഗില്ലാത്ത ദില്ലിയുണ്ടാകുമെന്ന പ്രസ്താവനയ്‍‍‍‍ക്കെതിരെ ഷഹീന്‍ബാഗിലെ റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ച്‌ കൊണ്ട്  ട്വിറ്ററിലൂടെയാണ് ജിഗ്നേഷ് മെവാനി പ്രതികരിച്ചത്. 'മിസ്റ്റര്‍ ഷാ, ഇതാണ് ഷഹീന്‍ബാഗിന്‍റെ വികാരം' -ജിഗ്നനേഷ് മെവാനി ട്വീറ്റ് ചെയ്തു. ദേശീയപതാകയുമായി ആയിരങ്ങളാണ് റിപ്പബ്ലിക് ദിനാഘോഷത്തിനായി ഷഹീന്‍ബാഗില്‍ ഒത്തുചേര്‍ന്നത്. ഷഹീന്‍ബാഗില്ലാത്ത ദില്ലിക്ക് വേണ്ടി ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ബിജെപി അധികാരത്തിലെത്തുകയാണെങ്കില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒരു മാസത്തോളമായി സ്ത്രീകള്‍ പ്രതിഷേധിക്കുന്ന മുഖ്യവേദിയായ ഷഹീന്‍ബാഗ് ദില്ലിയില്‍ ഉണ്ടാകില്ലെന്നും ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്ന സ്ത്രീകളെ ഒഴിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു. ഡൽഹിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അമിത്ഷാ ഈ പ്രസ്താവന നടത്തിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter