പെറ്റുപെരുകിയതല്ല, വര്‍ദ്ധിച്ച ഇസ്‌ലാമാശ്ലേഷങ്ങളാണ് മുസ്‌ലിംജനസംഖ്യ കൂട്ടുന്നത്

മുസ് ലിം ജനസംഖ്യ വര്‍ദ്ധിക്കുന്നുവെന്ന, നിരന്തരം ഉയര്‍ന്നുവരുന്ന, ചിലരുടെ വാദങ്ങളെയും ആശങ്കകളെയും ചോദ്യം ചെയ്ത് സോഷ്യല്‍മീഡിയയില്‍ പുറത്തുവന്ന രഞ്ജിത്ത് ലാലിന്റെ മനോഹരമായ കുറിപ്പാണിത്. ജനസംഖ്യാവര്‍ധനവിലെ പ്രശ്‌നവല്‍കരിച്ച് പര്‍വതീകരിക്കുന്നവര്‍ക്കുള്ള ഒരു മറുപടി കൂടിയായി ഇതിനെ കാണാം:

മുസ്‌ലിംകളുടെ ജനസംഖ്യ വര്‍ധിക്കുന്നു എന്നും പറഞ്ഞ് നിങ്ങളിനി പരാതിപ്പെടരുത് വേവലാതിപ്പെടരുത്! ഒരുത്തനെ കൊന്നപ്പോള്‍ 8 പേര്‍ ഇസ്ലാം സ്വീകരിച്ചു. ഒരെണ്ണം നിങ്ങള്‍ കുറയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ അത് എട്ട് മടങ്ങ് വര്‍ധിച്ചു. ഗോധ്ര കലാപവും അക്രമവും പശു ഭീകരതയും ഇന്ത്യയില്‍ ഇസ്ലാം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാക്കിയിട്ടുണ്ട് എന്നതിന് കണക്കുകള്‍ സാക്ഷി. 

സെപ്റ്റംബര്‍ 11 ട്വിന്‍ ടവറില്‍ വിമാനമിടിപ്പിച്ചപ്പോള്‍ സായിപ്പ് ചിന്തിച്ചത് അമേരിക്കയുടെ സുരക്ഷാ ഭേദിക്കാന്‍ മാത്രം എന്ത് ഉണ്ടയാണ് ഖുര്‍ആനിലുള്ളത് എന്നായിരുന്നു. അത്‌കൊണ്ട് അമേരിക്കിയില്‍ അതിവേഗത്തില്‍ വളരുന്ന മതമായി ഇസ്ലാം പുനര്‍ജനിച്ചു. ചാര്‍ളി ഹെബ്ദോ കാര്‍ട്ടുണ്‍, ഫ്രാന്‍സ് ഭീകരാക്രണമം തുടങ്ങിയവ യൂറോപ്പിലും ഇസ്ലാമിന്റെ വളര്‍ച്ചക്ക് ആക്കം കൂട്ടി. ഐ എസ് എന്നും പറഞ്ഞു ഇസ്ലാമിക ഭീകരവാദം എന്ന ലേബലില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ട് നിരപരാധികളെ കൊന്ന് തള്ളിയപ്പോഴും ആ വര്‍ധനവില്‍ നേരിയ കുറവ് പോലുമില്ല, എന്ന് മാത്രമല്ല അത് ദിനം പ്രതി വര്‍ധിക്കുന്നു! 

ഫലസ്തീനും സിറിയയും അഫ്ഘാനും, ഇറാഖും എന്ന് വേണ്ട നിങ്ങള്‍ കൊന്ന് തള്ളിയയിടത്തൊന്നും അത് നശിച്ചതുമില്ല. 

മക്കയിലും മദീനത്തും ഉള്ള ആളുകള്‍ പെറ്റുപെരുകിയല്ല ഇന്ന് കാണുന്ന 2 ബില്യണ്‍ മുസ്ലിംകള്‍ ലോകത്തുണ്ടായത് എന്നത് വസ്തുതയാണ്. അറേബിയയിലെ മുസ്ലിംകള്‍ പെറ്റ് പെരുകിയത് കൊണ്ടല്ല ഇന്ത്യയിലും ഇന്തോനേഷ്യയിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പിലും അമേരിക്കയിലും മുസ്ലിംകള്‍ പെരുകിയത്. ഇസ്ലാം വളരാനും മുസ്ലിം ജനസംഖ്യ കൂടാനും കാരണം ആളുകളുടെ ഇസ്ലാം ആശ്ലേഷണമാണ് എന്നത് പകല്‍ പോലെ വ്യക്തവുമാണ്. 

കഴിയുമെങ്കില്‍ നിങ്ങള്‍ തടേണ്ടിയിരുന്നത് ആളുകളുടെ ഇസ്ലാം ആശ്ലേഷണമാണ്. അത് തടയാന്‍ നിങ്ങള്‍ കണ്ട മാര്‍ഗമായിരുന്നു ഇസ്ലാം തീവ്രവാദവും ഭീകരവാദവും എന്ന പ്രചാരണം. അതിന് വേണ്ടി നിങ്ങള്‍ ചെയ്തത് നാടുകളില്‍ കുഴപ്പമുണ്ടാക്കി, യുദ്ധങ്ങള്‍ നടത്തി, തീവ്രവാദികളെ പാലൂട്ടി വളര്‍ത്തി, അവര്‍ക്ക് ആയുധവും പണവും നല്‍കി, ലോകം മുഴുവന്‍ അക്രമങ്ങള്‍ പടര്‍ത്തി, നിങ്ങളുടെ പണവും സമ്പത്തും നിങ്ങള്‍ ഇസ്ലാമിനെ നശിപ്പിക്കാന്‍ ചിലവഴിച്ചു! അതിന്റെ പരിണിതഫലമോ ഇസ്ലാം പടര്‍ന്നു പന്തലിച്ചു, അത് വളര്‍ന്നതും പന്തലിച്ചതും നിങ്ങളുടെ തലക്ക് മുകളിലൂടെയാണ്.

എന്നിട്ടും നിങ്ങള്‍ പഠിച്ചില്ല. നിങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ നശിക്കുന്ന ഒന്നല്ല അത് എന്ന സത്യം മനസിലാക്കാന്‍ ഇന്നും നിങ്ങള്‍ക്ക് കഴിയുന്നുമില്ല.
ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രുക്കളുടെ വീട്ടിലുള്ള ചിലരെ ഇസ്ലാം സ്വീകരിപ്പിച്ചുകൊണ്ടാണ് ദൈവം തമ്പുരാന്‍ പകരം ചോദിച്ചത്. ഫിറോണിന്റെ കൊട്ടാരത്തില്‍ മൂസയും അയാളുടെ ഭാര്യയും. ഇന്നും അത് തുടരുന്നു. 

പ്രവാചകനെ നിന്ദിക്കാന്‍ സിനിമയെടുത്തവന്‍ കാബയില്‍ ചെന്ന് പൊട്ടിക്കരയുന്ന കാഴ്ച നമ്മള്‍ കണ്ടതാണ്. ഇസ്ലാമിനെ വിമര്‍ശിക്കാന്‍ വേണ്ടി മാത്രം ഇസ്ലാമിനെ പഠിച്ചവര്‍ ഇസ്ലാം സ്വീകരിച്ച ചരിത്രവും നിങ്ങള്‍ക്ക് മുന്നിലുണ്ട്. എന്നിട്ടും നിങ്ങള്‍ കാര്യം മനസിലാക്കുന്നില്ല.

'അവര്‍ (സത്യനിഷേധികള്‍) തന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹു നന്നായി തന്ത്രം പ്രയോഗിക്കുന്നവനാകുന്നു'. (വിശുദ്ധ ഖുര്‍ആന്‍ 3 / 54) 

'' തങ്ങളുടെ വായ കൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താനാണ് അവരുദ്ദേശിക്കുന്നത്. എന്നാല്‍, അല്ലാഹു തന്റെ പ്രകാശം പൂര്‍ണതയിലെത്തിക്കുക തന്നെ ചെയ്യും. സത്യനിഷേധികള്‍ക്ക് അതെത്ര തന്നെ അരോചകമാണെങ്കിലും'' (വിശുദ്ധ ഖുര്‍ആന്‍ 9/ 32)

ഗുണപാഠം : ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ ഇല്ലാതാവുന്ന ഒന്നല്ല ദൈവഹിതം.

കടപ്പാട്:
https://www.facebook.com/groups/rightthinkers/permalink/1541930765891527/

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter