ഹജ്ജിന് സത്രീകള്‍ക്കായി 200 സീറ്റ്
hajമെഹ്റമുമായി ബന്ധപ്പെട്ട നിയമം മൂലം ഹജ്ജ് നിര്‍വഹിക്കാനാവാത്ത സ്ത്രീകള്‍ക്കായി 200 സീറ്റ് കേന്ദ്ര ഹജ്ജ് കമ്മിറ്റി നീക്കി വെച്ചു. ഭര്‍ത്താവ്, മക്കള്‍, പിതാവ്, മരുമക്കള്‍, പേരമക്കള്‍ എന്നിവരാണ് സ്ത്രീയുടെ മെഹ്റമുമാരായി പരിഗണിക്കപ്പെടുന്നത്. മെഹ്റം ഇത്തവണ ഹജ്ജിന് പോവുകയും അടുത്ത വര്‍ഷങ്ങളില്‍ സ്ത്രീയുടെ ഹജ്ജ് മുടങ്ങുകയും ചെയ്യുന്നവര്‍ക്കാണ് ഈ സീറ്റ് ഉപയോഗപ്പെടുത്താനാവുക. ഒരു തവണ ഹജ്ജ് ചെയ്തവര്‍ ഈ സീറ്റിന് കാക്കേണ്ടതില്ല. മെഹ്റം ഈ വര്‍ഷം ഹജ്ജിന് പോവുന്നത് കാരണം അടുത്ത വര്‍ഷം ഹജ്ജ് നിര്‍വഹിക്കാന്‍ സ്ത്രീക്ക് നിയമ തടസ്സം ഉള്ളത് കണക്കിലെടുത്താണ് ഹജ്ജ് കമ്മിറ്റിയുടെ ഈ നീക്കം. ആനുകൂല്യം ആവശ്യമുള്ളവര്‍ ജൂണ്‍ ഏഴിന് മുമ്പായി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് അപേക്ഷ നല്‍കണം. കഴിഞ്ഞ വര്‍ഷം നീക്കി വെച്ച 200 സീറ്റില്‍ കേരളത്തില്‍ നിന്ന് 55 പേര്‍ക്ക് ഈ വകുപ്പില്‍ ഹജ്ജിന് പോകാനായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്-0483 _2710717 സര്‍ക്കാര്‍ ക്വോട്ടയില്‍ ഹജ്ജിന് അവസരം ലഭിച്ചവര്‍ ആദ്യ ഗഡുവായി 81000 രൂപ 15 ന് മുമ്പായി അടക്കണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter