അറബ് ഉച്ചകോടിയിലേക്ക് ഖത്തറിനെ ക്ഷണിച്ച് സഊദി

അടിയന്തരമായി മക്കയില്‍ നടക്കുന്ന അറബ് ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീറിനെ ക്ഷണിച്ച് സഊദി രാജാവ്.

നിലവില്‍ ഉപരോധം നേരിടുന്ന ഖത്തറിനെ സഊദി ക്ഷണിച്ചില്ലെന്നായിരുന്നു ഖത്തറിന്റെ ഇതുവരെയുള്ള വിശദീകരണം.എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സഊദി രാജാവ് തന്നെയാണ് ഖത്തറിനെ ക്ഷണിച്ചിട്ടുള്ളത്.
തീവ്രവാദികളെ സഹായിക്കുന്നു എന്ന പേരില്‍ 2017 ലാണ് സഊദി,യു.എ.ഇ,ബഹറൈന്‍, ഈജിപ്ത്,കുവൈത്ത് തുടങ്ങിയ അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരെ  നയതന്ത്ര ഉപരോധം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഖത്തര്‍ ഇത്തരം ആരോപണങ്ങളെ നിഷേധിക്കുകയായിരുന്നു, അടിയന്തര അറബ് ഉച്ചകോടിയില്‍ ഹൂഥി ആക്രമണവും ഇറാന്‍ വിഷയമൊക്കെ ചര്‍ച്ചയാവുമെന്നാണ് വിലയിരുത്തുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter