പരീക്ഷയുണ്ടാവില്ല:  സമസ്ത മദ്‌റസകളിലെ മുഴുവന്‍ ക്ലാസുകളിലും പ്രമോഷൻ നൽകാൻ  തീരുമാനം
ചേളാരി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി ഏർപ്പെടുത്തിയ ലോക് ഡൗണിനെ തുടർന്ന് നീട്ടിവെച്ചിരുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള 1 മുതല്‍ 12 വരെയുള്ള മുഴുവന്‍ ക്ലാസുകളിലും ഓള്‍ പ്രമോഷന്‍ നല്‍കാന്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രവർത്തക സമിതി തീരുമാനിച്ചു. ഇതോടെ ഇനി ഈ വര്‍ഷം പരീക്ഷകളുണ്ടായിരിക്കില്ല. പൊതു പരീക്ഷ നടക്കുന്ന 5, 7, 10, 12 എന്നീ ക്ലാസുകളിലും പരീക്ഷകൾ ഉണ്ടായിരിക്കില്ല.

സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനം. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എം.ടി അബ്ദുള്ള മുസ്‌ലിയാർ‍ അടക്കമുള്ള വിദ്യാഭ്യാസ ബോർഡ് നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter