ഫാത്തിമ ലത്തീഫ് മരണം: ഫാത്തിമയുടെ ലാപ്ടോപ്പ് കൈമാറാനായി കുടുംബം ചെന്നൈയിൽ
കൊല്ലം: മദ്രാസ് ഐ.ഐ.ടിയിൽ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന്റെ ഭാഗമായി കുടുംബം ചെന്നൈയിലെത്തി. കുടുംബത്തിന്റെ സാന്നിധ്യത്തിൽ ഫാത്തിമയുടെ മൊബൈൽഫോൺ പരിശോധിക്കാനാണ് പിതാവും സഹോദരിയും ഉൾപ്പെടെയുള്ള ബന്ധുക്കളെ അന്വേഷണസംഘം ചെന്നൈയിലേക്ക് വിളിച്ചുവരുത്തിയത്. കൂടിക്കാഴ്ചയിൽ നിർണായക തെളിവുകളുണ്ടെന്ന് കുടുംബം ചൂണ്ടിക്കാട്ടിയ ഫാത്തിമയുടെ ലാപ്‌ടോപ്പും ടാബ്‌ലറ്റും അന്വേഷണസംഘത്തിന് കൈമാറും. മൊബൈൽഫോണിന്റെ ലോക്ക് തുറന്നാൽ മാത്രമേ പരിശോധന സാധ്യമാകൂവെന്ന് ഫൊറൻസിക് വകുപ്പ് അറിയിച്ചതിനെ തുടർന്ന് ചെന്നൈയിലെത്തണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ഇന്നലെ ബന്ധുക്കൾക്ക് നോട്ടീസ് നൽകിയിരുന്നു. തന്റെ മരണത്തിനുത്തരവാദി അദ്ധ്യാപകനായ സുദർശൻ പത്മനാഭനാണെന്ന് സൂചിപ്പിക്കുന്നതിനെ കുറിച്ചുള്ള കൂടുതൽപേജുള്ള ആത്മഹത്യ കുറിപ്പാണ് ഫോണിലുള്ളത്. ഫാത്തിമയുടെ ലാപ്‌ടോപ്പും ടാബ് ലറ്റും കുടുംബം അന്വേഷണസംഘത്തിന് കൈമാറും.ഫോണിലേതിന് സമാനമായ തെളിവുകൾ ലാപ്ടോപ്പിലും ടാബ്‌ലറ്റിലുമുണ്ടെന്നും കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു. ഐ.ഐ.ടിയിൽ ആഭ്യന്തര അന്വേഷണം നടത്താനാവശ്യപ്പെട്ട് ചെന്നൈ ഹൈക്കോടതിയെ സമീപിക്കാനും ബന്ധുക്കൾ തീരുമാനമെടുത്തിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter