നാല്‍പത്തിയെട്ടാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി തടവുപുള്ളികൾക്ക് മോചനം നൽകി യുഎഇ
അബൂദബി: ഗൾഫ് അറബ് രാജ്യമായ യു.എ.ഇ നാല്‍പത്തിയെട്ടാം ദേശീയ ദിനം വർണ്ണാഭമായി ആഘോഷിക്കും. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ് യാൻ 662 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. യുഎഇ യിലെ മറ്റു എമിറേറ്റുകളിലെ ഭരണാധികാരികളും നൂറുകണക്കിന് തടവുകാരുടെ മോചനം പ്രഖ്യാപിച്ചേക്കും. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലായി തടവനുഭവിക്കുന്ന വിവിധ ദേശക്കാരുടെ മോചനത്തിനാണ് പാത തെളിയുന്നത്. പ്രസിഡൻറ് ശൈഖ് ഖലീഫ മുഖേന മോചിതരാകുന്ന 662 പേരുടെ സാമ്പത്തിക ബാധ്യതകൾ പൂർണ്ണമായും പരിഹരിക്കാനും പ്രസിഡന്റ് തീരുമാനമെടുത്തിട്ടുണ്ട്. ശൈഖ് ഖലീഫയുടെ ആഹ്വാനത്തിനു പിന്നാലെ അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി അജ്മാനിലെ 103 തടവുകാരെ മോചിപ്പിക്കാൻ തീരുമാനമെടുത്തു. ഉമ്മുൽഖുവൈൻ ഭരണാധികാരി ശൈഖ് സഊദ് ബിൻ റാശിദ് അൽ മുഅല്ലയും നിരവധി തടവുകാർക്ക് മോചനം പ്രഖ്യാപിച്ചിട്ടുണ്ട്. ജയിൽ ജീവിത കാലത്തെ മാനസാന്തരവും നല്ലനടപ്പും പരിഗണിച്ചാണ് തടവുപുള്ളികൾക്ക് പുതിയൊരു ജീവിതം തുടങ്ങാനുതകുന്ന തീരുമാനങ്ങളെടുക്കാൻ രാഷ്ട്രനേതാക്കൾ തയ്യാറായിട്ടുള്ളത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter