ഐസിസ് തലവൻ അബൂബക്കർ അൽ ബഗ്ദാദി യു.എസ് ആക്രമണത്തിൽ കൊല്ലപ്പെട്ടു
വാഷിങ്‌ടൻ: ലോകത്തെ ‘മോസ്റ്റ് വാണ്ടഡ്’ എന്നു വിശേഷിപ്പിക്കപ്പെട്ട ഐസിസ് തലവൻ അബൂബക്കർ അൽ ബഗ്ദാദി കൊല്ലപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാർത്താസമ്മേളനത്തിൽ ബഗ്ദാദിയുടെ മരണം സ്ഥിരീകരിച്ചു. യുഎസ് സൈന്യം ഇരച്ചെത്തിയപ്പോൾ ദേഹത്ത് ബോംബ് കെട്ടിവച്ചു സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു ബഗ്ദാദിയെന്നാണ് റിപ്പോർട്ട്.  ഇറാഖിലെ സമാറ സ്വദേശിയാണ് ബഗ്ദാദി. ഇയാളെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവര്‍ക്ക് ഒരുകോടി ഡോളര്‍ (60 കോടി രൂപ) നല്‍കുമെന്ന് യു എസ് വിദേശ കാര്യ വകുപ്പ് 2011ല്‍ പ്രഖ്യാപിച്ചിരുന്നു. വലിയൊരു സംഭവം നടന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് മുമ്പ് തന്നെ ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. 2014 ലാണ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് സിറിയ ആന്റ് ഇറാഖ് (ഐസിസി) ന്റെ നേതാവായും ഖലീഫയായും അബൂബക്കർ അൽ ബഗ്ദാദി തെരഞ്ഞെടുക്കപ്പെട്ടത്. അനുയായികൾ ഖലീഫ ഇബ്രാഹിം എന്നു വിളിച്ചിരുന്ന ബഗ്ദാദി ഐഎസിന്റെ ശക്തി ക്ഷയിച്ചതിനു പിന്നാലെ സിറിയൻ അതിർത്തിയിലെ കേന്ദ്രത്തിൽ ഒളിച്ചുകഴിയുകയായിരുന്നു. വ്യക്തമായ ഇന്റലിജൻസ് വിവരങ്ങൾ ലഭിച്ചതിനു പിന്നാലെ സ്പെഷൽ ഓപറേഷൻസ് കമാൻഡോസായ ഡെൽറ്റ ഫോഴ്സിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഹെലികോപ്ടറിൽ യുഎസിന്റെ കമാൻഡോകളെ താഴെയിറക്കി ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണം. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter