പ്രതിഷേധം ഫലം കണ്ടു: ഇസ്‌ലാമിക പുരാവസ്തുക്കളുടെ ലേലം ഇസ്രയേല്‍ മ്യൂസിയം മാറ്റിവെച്ചു

ഇസ്രയേലിലെ ഒരു മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന  നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇസ് ലാമിക പുരാവസ്തുക്കളുടെ ലേലം പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മാറ്റിവെച്ചു.

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നടക്കം നൂറ്റാണ്ടുകള്‍ പഴക്കമുള്ള പരവതാനികള്‍, ആയുധങ്ങള്‍, മണ്‍പാത്രങ്ങള്‍, യുദ്ധോപകരണങ്ങള്‍, എന്നിവയുള്‍പ്പെടെയുള്ള ഡസണ്‍കണക്കിന് അപൂര്‍വ ഇസ്‌ലാമിക പുരാവസ്തുക്കളുടെ ലേലമാണ് പ്രതിഷേധത്തെ തുടര്‍ന്ന് നീട്ടീവെച്ചത്.പഴക്കം ചെന്ന ഇസ്‌ലാമിക പുരാവസ്തു ശേഖരങ്ങള്‍ ലേലം ചെയ്യാനുള്ള അധികൃതരുടെ നീക്കത്തിനെതിരെയാണ് വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ശക്തമായത്.

ജറൂസലമിലെ എല്‍.എ മേയര്‍മ്യൂസിയം ഫോര്‍ ഇസ്‌ലാമിക് ആര്‍ട്ട് ചൊവ്വാഴ്ച ബ്രിട്ടീഷ് ലേലശാലയായ സൊതാബിയുടെ ബ്ലോക്കില്‍ 190 വസ്തുക്കള്‍ സ്ഥാപിക്കാനും ഈ ആഴ്ച അവസാനം 60 ലധികം പുരാതന വാച്ചുകളും ടൈംപീസുകളും ലേലം ചെയ്യാനും പദ്ധതിയിട്ടിരുന്നത്. അപൂര്‍വ ഇനങ്ങള്‍ക്ക് ദശലക്ഷക്കണക്കിന് ഡോളര്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

ഇസ്രയേല്‍ പ്രസിഡണ്ട് റുവൈന്‍ റിവ്‌ലിന്റെ അഭ്യര്‍ത്ഥന പ്രകാരം ഇസ്രയേല്‍ സാംസ്‌കാരിക മന്ത്രാലയമാണ് ലേലം നിറുത്തിവെക്കാന്‍ ഉത്തരവിട്ടതെന്ന്  തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ മ്യൂസിയം അധികൃതര്‍ അറിയിച്ചു. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter