ബാബരി കേസ്: കല്യാൺ സിംഗിന്റെ വിചാരണ ഇന്ന്  ആരംഭിക്കും
ലക്നൗ: 1992 ൽ ഇന്ത്യൻ മതേതരത്വത്തിന് കനത്ത ആഘാതം ഏൽപ്പിച്ച് സംഘപരിവാർ ശക്തികൾ ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ കല്യാണ്‍ സിങിന്റെ വിചാരണ ഇന്ന് തുടങ്ങും. ലക്നൗവിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് വിചാരണ നടക്കുന്നത്. ബാബരി മസ്ജിദ് തകര്‍ത്തതില്‍ കല്യാണ്‍ സിങ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് സി.ബി.ഐ കുറ്റപത്രത്തിലെ കണ്ടെത്തല്‍. ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, ഉമാഭാരതി, മുരളി മനോഹര്‍ ജോഷി എന്നിവരുടെ വിചാരണയും പുരോഗമിക്കുകയാണ്. രാജസ്ഥാന്‍ ഗവര്‍ണര്‍ ആയിരുന്നതിനാല്‍ കല്യാണ്‍ സിങിന്റെ വിചാരണ തുടങ്ങാനായിരുന്നില്ല. സ്ഥാനം ഒഴിഞ്ഞതോടെയാണ് വിചാരണ നടപടികള്‍ക്ക് വഴിയൊരുങ്ങിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter