യു.പി.എസ്.സി ജിഹാദ് എന്ന പ്രയോഗം യാഥാര്‍ഥ്യത്തെ മറച്ചു വെക്കാനുള്ള സംഘ്പരിവാർ ശ്രമം- ഡോ. സഫറുല്‍ ഇസ്​ലാം ഖാന്‍
ന്യൂഡല്‍ഹി: ജനസംഖ്യാനുപാതികമായി സിവില്‍ സര്‍വീസില്‍ ഇപ്പോഴും പ്രാതിനിധ്യം കിട്ടാത്ത സമുദായമാണ് മുസ്​ലിംകളെന്നും യു.പി.എസ്.സി ജിഹാദ് എന്ന പ്രയോഗം ഉപയോഗിച്ച്‌ യാഥാര്‍ഥ്യത്തെ മറച്ചു വെക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്നും ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ ചെയര്‍മാനും 'മില്ലി ഗസറ്റ്' എഡിറ്ററുമായ ഡോ. സഫറുല്‍ ഇസ്​ലാം ഖാന്‍ കുറ്റപ്പെടുത്തി. എം.എസ്.എഫ് ദേശീയ കമ്മറ്റി സംഘടിപ്പിച്ച 'യു.പി.എസ്.സി ജിഹാദ്: പ്രചാരണത്തിന്റെ ഇരുണ്ട അജണ്ട തുറന്നുകാണിക്കുന്നു' എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അഞ്ചു ശതമാനത്തില്‍ താഴെ മാത്രമാണ് ഇപ്പോഴും സിവില്‍ സര്‍വീസിലെ മുസ്‌ലിം പ്രാതിനിധ്യം, സച്ചാര്‍ കമ്മീഷന്റെ പുറത്തിറങ്ങിയ സമയത്ത് അത് മൂന്ന് ശതമാനം മാത്രമായിരുന്നു. പതിനഞ്ച് ശതമാനം ലഭിക്കേണ്ടിടത്താണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു പി എസ് സിയിൽ മുസ്‌ലിംകൾ ജിഹാദ് നടത്തുന്നു എന്നു കുറ്റപ്പെടുത്തി ഭിന്ദോസ് ബോൽ എന്ന പേരിൽ സംപ്രേക്ഷണം ചെയ്യാനിരുന്ന സുദർശൻ ടിവിയുടെ പരിപാടി നിർത്തിവെക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter